Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍? ഈ ആഴ്ച ആയിരത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും

സാമ്പത്തികമായി നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറാനാണ് മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ പിരിച്ചുവിടല്‍ നടന്നേക്കും എന്നാണ് സൂചന.

META

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റേയും ഉടമകളായ മെറ്റ വീണ്ടും ജീവനക്കാരെ വെട്ടിക്കുറക്കാന്‍ പദ്ധതിയിടുന്നു. ഈ ആഴ്ച തന്നെ ആയിരത്തിലേറെ ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടേക്കും എന്നാണ് മെറ്റ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കമ്പനിയാണ് മെറ്റ. കമ്പനി കൂടുതല്‍ കാര്യക്ഷമമാകുന്നതിന് വേണ്ടിയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്നത് എന്നത് മെറ്റ നേരത്തെ പറഞ്ഞ വാദം. നവംബറില്‍ 13 ശതമാനം പേര്‍ക്ക് ജോലി നഷ്ടമായിരുന്നു. 11000 പേര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്.

മെറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലായിരുന്നു ഇത്. മോശം പ്രകടനം നടത്തുന്ന ജീവനക്കാരുടെ വിവരം ശേഖരിക്കാന്‍ മാനേജര്‍മാരോട് മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

FACEBOOK

നേരത്തെ പരസ്യ വരുമാനത്തില്‍ വലിയ മാന്ദ്യം മെറ്റ നേരിട്ടിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്ന നടപടി ഈ ആഴ്ചയില്‍ അന്തിമഘട്ടത്തില്‍ എത്തും എന്നാണ് പറയുന്നത്. മെറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ മൂന്നാമത്തെ കുട്ടിക്കായി രക്ഷാകര്‍തൃ അവധിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിയേക്കും.

അതേസമയം 2023 മെറ്റയുടെ കാര്യക്ഷമതയുടെ വര്‍ഷമായിരിക്കും എന്നായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞിരുന്നത്. അതേസമയം വെട്ടിച്ചുരുക്കല്‍ നടപടിയില്‍ ജീവനക്കാരാകെ ആശങ്കയിലാണ്. ജോലി നഷ്ടപ്പെട്ടാല്‍ ഈ മാസം വിതരണം ചെയ്യാനിരിക്കുന്ന ബോണസ് ലഭിക്കുമോ എന്ന ആശങ്കയും ചില ജീവനക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്.

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് മെറ്റയുടെ വരുമാനം ഗണ്യമായി വളര്‍ന്നിരുന്നു. 2020-ലും 2021-ലും 27,000 ജീവനക്കാരെ ആണ് മെറ്റ പുതിയതായി കൂട്ടിച്ചേര്‍ത്തത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പം, ടിക് ടോക്കില്‍ നിന്നുള്ള വെല്ലുവിളികള്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയാണ് മെറ്റക്ക് തിരിച്ചടിയായത് എന്നാണ് വിലയിരുത്തല്‍.

കമ്പനിയുടെ വരുമാനം തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മീറ്റിംഗില്‍ ജീവനക്കാരോട് കമ്പനിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു കൂട്ടം ആളുകളുണ്ട് എന്നായിരുന്നു സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 80000 ത്തില്‍ അധികം ജീവനക്കാര്‍ മെറ്റയില്‍ ജോലി ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+