Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമത്തിനെന്ത് പ്രായം? മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദര്‍: 78 കാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 18 കാരിയെ

മനില: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. അവയില്‍ പലതും പ്രേമത്തിന് കണ്ണില്ല എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നതും ആയിരിക്കും. എന്നാല്‍ പ്രേമത്തിന് പ്രായവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫിലിപ്പിനിലെ ഒരു സംഭവം.

78 കാരനായ ഒരാണും 18 കാരിയായ ഒരു പെണ്‍കുട്ടിയും വിവാഹം കഴിച്ച വാര്‍ത്തയാണ് ഫിലിപ്പീനില്‍ നിന്ന് പുറത്ത് വരുന്നത്. ഏറ്റവും കൗതുകമുണ്ടാക്കുന്ന കാര്യം ഇരുവരും മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദറായി ജീവിച്ച ശേഷമാണ് വിവാഹം കഴിച്ചത് എന്നതാണ്.

1

മൂന്ന് വര്‍ഷം മുന്‍പാണ് 60 വയസിന്റെ വ്യത്യാസമുള്ള ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഒരു അത്താഴ വിരുന്നില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് പുരുഷന് പ്രായം 75 ഉം പെണ്‍കുട്ടിക്ക് 15 ഉം ആയിരുന്നു.

2

ആദ്യനോട്ടത്തില്‍ തന്നെ ഇഷ്ടത്തിലായ ഇരുവരും 3 വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചു. പിന്നീട് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. 78 കാരനായ റാഷിദ് മങ്കോപ്പ് ഒരു കര്‍ഷകനാണ്. ഹലിമ അബ്ദുള്ള എന്നാണ് റാഷിദിന്റെ ഭാര്യയുടെ പേര്.

3

ഏകദേശം മൂന്ന് വര്‍ഷം മുമ്പ് കഗയാന്‍ പ്രവിശ്യയില്‍ ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് റഷീദ് 15 കാരിയായ ഹലീമ അബ്ദുള്ളയെ കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ ഇഷ്ടത്തിലായ ഇരുവരും മൂന്ന് വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് ശേഷം വീട്ടുകാരുടെ മുന്നില്‍ വച്ച് വിവാഹിതരാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

4

ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ വിവാഹവും നടത്തുകയായിരുന്നു. ഇരുവരുടേയും അറേഞ്ച്ഡ് വിവാഹമല്ല എന്നും പ്രണയവിവാഹമാണ് എന്നും റാഷിദിന്റെ അനന്തരവനും വ്യക്തമാക്കി. തന്റെ അമ്മാവന്‍ മുമ്പ് വിവാഹിതനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

5

വധുവിന്റെ അച്ഛന്‍ തന്റെ അമ്മാവന്റെ അടുത്താണ് ജോലി ചെയ്യുന്നതെന്ന് റാഷിദിന്റെ അനന്തരവന്‍ പറഞ്ഞു. ഇക്കാരണത്താലാണ് അമ്മാവന്‍ ഹലീമയെ ഒരു അത്താഴ വിരുന്നില്‍ കണ്ടുമുട്ടുന്നത് എന്നും റാഷിദിന്റെ അനന്തരവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+