കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തിന് പ്രോല്‍സാഹനം: പാകിസ്താനെതിരായ ട്രംപിന്റെ വിമര്‍ശനത്തില്‍ ചൈനയ്ക്ക് രോഷം

ഭീകരവാദത്തിന് പ്രോല്‍സാഹനം, പാകിസ്താനെതിരായ ട്രംപിന്റെ വിമര്‍ശനത്തില്‍ ചൈനയ്ക്ക് രോഷം

  • By Desk
Google Oneindia Malayalam News

ബെയ്ജിംഗ്: പാകിസ്താന്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തില്‍ ചൈനയ്ക്ക് രോഷം. ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് ആണ് പാകിസ്താനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്ന രാജ്യമാണ് പാകിസ്താനെന്ന് അവര്‍ പറഞ്ഞു. പാകിസ്താന്റെ ഭീകരവിരുദ്ധ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടതെന്നും ചൈനീസ് വക്താവ് അഭിപ്രായപ്പെട്ടു.

കുഴപ്പങ്ങളുടെ ഏജന്റെന്നായിരുന്നു തന്റെ അഫ്ഗാന്‍ നയപ്രഖ്യാപന വേളയില്‍ പാകിസ്താനെ ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്താന്റെ കാര്യത്തില്‍ ഇനിയും നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നവര്‍ അവരാണ്. പാകിസ്താന് നല്‍കിവരുന്ന സാമ്പത്തിക സഹായം യു.എസ് നിര്‍ത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

26-1498491588-chinese-flag-23-1503463289.jpg -Properties

ദൊക്‌ലാം പ്രശ്‌നത്തില്‍ നിലനില്‍ക്കുന്ന ഉടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഈ പാകിസ്താന്‍ പ്രതിരോധം എന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താനുമായി സജീവമായ സൈനിക-സാമ്പത്തിക സഹകരണമുള്ള രാജ്യമാണ് ചൈന. കശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയുടെ പിന്തുണ പാകിസ്താനുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്കനുകൂലമായ നിലപാടുമായി വക്താവ് രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അഫ്ഗാനില്‍ അമേരിക്കയ്ക്കുണ്ടായ പരാജയം മറക്കാന്‍ തങ്ങളുടെ മേല്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നാണ് ഇക്കാര്യത്തില്‍ പാകിസ്താന്റെ പ്രതികരണം.

English summary
after trump barbs china jumps to defend pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X