കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഭയക്കുന്നത് ഇറാനില്‍ സംഭവിക്കുന്നു; വെളിപ്പെടുത്തി റൂഹാനി, പ്രമുഖരെ ലക്ഷ്യമിട്ട് യുഎസ്

Google Oneindia Malayalam News

ടെഹ്‌റാന്‍/വാഷിങ്ടണ്‍: അമേരിക്ക ഇറാന്‍ പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കങ്ങള്‍ക്ക് ഇറാന്‍ തുടക്കിമിട്ടുവെന്ന് റിപ്പോര്‍ട്ട്. അമേരിക്ക തുടര്‍ച്ചയായി ഇറാന്‍ നേതാക്കളെ ലക്ഷ്യമിടുന്നതില്‍ പ്രതിഷേധിച്ചാണ് ഇറാന്റെ പുതിയ നീക്കം. ഇറാനിലെ ആത്മീയ നേതാവിന്റെ അടുത്ത ബന്ധക്കള്‍ക്കും പ്രമുഖര്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു.

തൊട്ടുപിന്നാലെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് തുടക്കം കുറിച്ചു. ആണവായുധം നിര്‍മിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നാണ് വിവരം. അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാന്റെ ഭാഗത്ത് നിന്ന് ഭയപ്പെടുന്നത് എന്താണോ, അതുതന്നെയാണ് ഇനി ഇറാനില്‍ നടക്കാന്‍ പോകുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തന്നെയാണ് ഭൂമിക്കടയില്‍ നടക്കുന്ന നീക്കങ്ങള്‍ പരസ്യപ്പെടുത്തിയത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

നിര്‍ണായകം... ആണവ കരാര്‍

നിര്‍ണായകം... ആണവ കരാര്‍

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചത്. അമേരിക്കക്ക് പുറമെ ലോകത്തെ വന്‍ ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും കരാറിലൊപ്പിട്ടിരുന്നു. എന്നാല്‍ ഒബാമ മാറി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി.

ട്രംപ് വന്ന ശേഷം സംഭവിച്ചത്

ട്രംപ് വന്ന ശേഷം സംഭവിച്ചത്

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇറാനെതിരെ കൂടുതല്‍ നീക്കം തുടങ്ങി. ഇസ്രായേലിന്റെ സമ്മര്‍ദ്ദഫലമായും ആയുധവിപണിയും ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്നു ആരോപണം ഉയര്‍ന്നിരുന്നു. ആണവ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറി. മാത്രമല്ല, ഇറാനെതിരെ ഉപരോധം ചുമത്തുകയും ചെയ്തു.

 മറ്റുള്ളവര്‍ക്ക് സാധിച്ചില്ല

മറ്റുള്ളവര്‍ക്ക് സാധിച്ചില്ല

ഇറാനിലെ പ്രമുഖര്‍ക്കെതിരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതിനെതിരെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. അമേരിക്ക മാത്രമാണ് കരാറില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അമേരിക്കയെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല.

ഇറാനെ ചൊടിപ്പിച്ച പുതിയ നീക്കം

ഇറാനെ ചൊടിപ്പിച്ച പുതിയ നീക്കം

തിങ്കളാഴ്ച അമേരിക്ക ഇറാനിലെ കൂടുതല്‍ പ്രമുഖര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഇയുമായി അടുപ്പമുള്ളവര്‍ക്കെതിരെയാണ് പുതിയ ഉപരോധം. ഇതാകട്ടെ ഇറാനെ ചൊടിപ്പിക്കുന്ന നീക്കമായിരുന്നു.

 ഇറാന്റെ പ്രഖ്യാപനം

ഇറാന്റെ പ്രഖ്യാപനം

അമേരിക്കന്‍ എംബസി കൈയ്യേറി ഉദ്യോഗസ്ഥരെ തടവിലാക്കിയ ടെഹ്‌റാനിലെ സംഭവത്തിന്റെ 40ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ആയത്തുല്ലയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഉപരോധം. ആണവ കരാറില്‍ നിന്ന് ഒരു പടി കൂടി അകലുകയാണെന്ന ഇറാന്‍ തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു.

 ആരാണ് ആയത്തുല്ല

ആരാണ് ആയത്തുല്ല

ഇറാനില്‍ പ്രസിഡന്റിനേക്കാള്‍ അധികാരമുള്ള സര്‍വാധിപതിയാണ് ആയത്തുല്ല. ഷിയാക്കളുടെ ആത്മീയ നേതാവാണ് ഇദ്ദേഹം. ആയത്തുല്ല അലി ഖാംനഇയെ തൊട്ട് കളിച്ച അമേരിക്കയുടെ നടപടി ഇറാനെ പ്രകോപിപ്പിച്ചു. തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തീരുമാനിച്ചുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

ആ ഒമ്പതു പേര്‍ ഇവരാണ്

ആ ഒമ്പതു പേര്‍ ഇവരാണ്

ആയത്തുല്ലാ അലി ഖാംനഇയുമായി ബന്ധമുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് അമേരിക്കയുടെ പുതിയ ഉപരോധം. ഖാംനഇയുടെ സ്റ്റാഫ് മേധാവി, ജുഡീഷ്യറി മേധാവി, മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍, ആയത്തുല്ലയുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് അമേരിക്ക സാമ്പത്തിക വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാന്റെ പരിഹാസം

ഇറാന്റെ പരിഹാസം

നേരത്തെ ഇറാന്‍ വിപ്ലവ ഗാര്‍ഡിനെ മൊത്തം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു അമേരിക്ക. ഈ നടപടി വിവാദമായിരിക്കെയാണ് പുതിയ ഒമ്പതുപേര്‍ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുന്നത്. നയതന്ത്രത വിജയം ലഭിക്കാത്തതിനാലാണ് അമേരിക്ക ഉപരോധം ചുമത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി.

ഹസന്‍ റൂഹാനിയുടെ പ്രഖ്യാപനം

ഹസന്‍ റൂഹാനിയുടെ പ്രഖ്യാപനം

യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചു. ആണവ കരാറില്‍ നിന്ന് ഒരുപടി തങ്ങള്‍ പിന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇറാന്‍ കരാറില്‍ നിന്ന് പിന്നാക്കം പോകുന്നത്.

ഭൂമിക്കടിയിലെ ഫോര്‍ദോ

ഭൂമിക്കടിയിലെ ഫോര്‍ദോ

ടെഹ്‌റാനിന് തെക്കുള്ള ഷിയാക്കളുടെ പുണ്യനഗരമായ ഖുമ്മിനോട് ചേര്‍ന്ന നിലയത്തിലാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. ഫോര്‍ദോ പ്ലാന്റിലാണ് സമ്പുഷ്ടീകരണം എന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഭൂമിക്കടയിലാണ് ഈ നിലയം. ഉപരോധത്തിന് തിരിച്ചടിയായിട്ടാണ് ഈ നീക്കമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക മറക്കാത്ത ആ ദിനങ്ങള്‍

അമേരിക്ക മറക്കാത്ത ആ ദിനങ്ങള്‍

അമേരിക്കക്ക് മറക്കാന്‍ സാധിക്കാത്ത നവംബര്‍ നാലിനാണ് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. 1979ല്‍ ഇസ്ലാമിക വിപ്ലവത്തോട് അനുബന്ധിച്ച് ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറിയ പ്രക്ഷോഭകര്‍ 52 അമേരിക്കന്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും 444 ദിവസം ഉപരോധിക്കുകയുമായിരുന്നു. 1979 നവംബര്‍ നാലിന് തുടങ്ങിയ ഉപരോധം 1981 ജനുവരി 20നാണ് ഉപരോധം അവസാനിച്ചത്.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

English summary
After US Sanction, Iran President declared to Resume Uranium Enrichment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X