കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതിപരത്തി എബോള വീണ്ടും; രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം, വില്ലനായ റെസ്‌റ്റേണ്‍ വൈറസിനെ കുറിച്ച്

  • By Siniya
Google Oneindia Malayalam News

ലണ്ടന്‍; മാരകാമായി പടര്‍ന്നു പിടിച്ച് എബോള രോഗം ഇപ്പോള്‍ ലോകത്തെ തന്നെ മരണ ഭീതിയില്‍ ആഴ്ത്തിരിക്കുകയാണ്. രോഗത്താല്‍ ആയിരക്കണക്കിന് ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. സുരക്ഷാ മുന്‍കരുതലിന് മുന്‍പു തന്നെ വൈറസ് വ്യാപിക്കുന്നുവെന്നതാണ്.

ഇന്ത്യയിലും കേരളത്തിലും എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായ രീതിയില്‍ മരുന്നു കണ്ടുപിടിക്കാനോ, ചികിത്സിക്കാനോ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ ഡോക്ടര്‍മാരുള്ളത്.

എന്താണ് എബോള രോഗം

എന്താണ് എബോള രോഗം

പ്രത്യേക വൈറസ് ബാധമൂലമാണ് എബോള രോഗം മനുഷ്യരിലേക്ക് എത്തുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കാന്‍ ഈ വൈറസിന് കഴിയും. രോഗിയുടെ ശരീരത്തില്‍ നാഡികളും എല്ലുകളിലുമൊഴികെ എല്ലാ കോശങ്ങളെയും എബോള വൈറസ് ബാധിക്കും.

രോഗകാരണം

രോഗകാരണം

എബോള ജനുസില്‍പ്പെട്ട അഞ്ച് വൈറസുകളാണ് രോഗത്തിന് കാരണമാകുന്നത്. ബന്ദിബൂഗ്യോ(bdbv), എബോള വൈറസ്(ebov), സുഡാ വൈറസ്(sudv), തായ് ഫോറസ്റ്റ്(tafv), റെസ്റ്റണ്‍(reston) എന്നി വൈറസുകളാണ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നത്.

റെസ്‌റ്റെണ്‍ രോഗകാരിയല്ല

റെസ്‌റ്റെണ്‍ രോഗകാരിയല്ല

കന്നുകാലികളില്‍ നിന്നും പടരുന്ന എബോള രോഗത്തിലെ റെസ്‌റ്റേണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് രോഗ ഭീഷണിയാവുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.

രോഗം പകരുന്നത്

രോഗം പകരുന്നത്

രോഗബാധിതരായ വളര്‍ത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങളിലൂടെയാണ് എബോള വൈറസ് പടരുന്നത്. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക്, എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരുന്നു. രോഗം ബാധിച്ചവരോട് ഇടപഴകുകയോ ചികിത്സിക്കുകയോ ചെയ്യുമ്പോള്‍ മറ്റുള്ളവരിലേക്കും പകരുന്നു. ഉമിനീര്‍, രക്തം, ശുക്‌ളം എന്നിവയിലൂടെയും രോഗം പകരാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വൈറസ് ബാധിതര്‍ 2 മുതല്‍ 21 ദിവസത്തിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പെട്ടെന്നുള്ള പനി, പേശീ വേദന, തൊണ്ട വേദന, , രക്തസ്രാവം, വൃക്ക , കരള്‍ എന്നിവയുടെ പ്രവര്‍ത്തനം താറുമാറാകല്‍ എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്.

ചികിത്സ

ചികിത്സ

എബോള രോഗത്തിന് പ്രതിരോധ മരുന്നുകളോ, കൃത്യമായ ചികിത്സാ രീതികളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗബാധിതരെ മാറ്റി പാര്‍പ്പിക്കലാണ് പതിവ്.

English summary
again abola virus reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X