ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി ദുബായിക്ക്; റിപ്പോർട്ട് ഇങ്ങനെ
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി ദുബായിക്ക്; റിപ്പോർട്ട് ഇങ്ങനെ
ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി ദുബായിക്ക് സ്വന്തം . രാജ്യാന്തര വിമാന സർവീസുകൾ മാത്രം നടത്തുന്നവയിലാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ മാത്രം ഒരു കോടി ആറു ലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത് എന്നാണ് റിപ്പോർട്ട്.
ഡിസംബറിൽ 35 . 42 ലക്ഷം സീറ്റുകളാണ് ദുബായ് നൽകിയത് . എന്നാൽ, വർഷാവസാനം രണ്ടു കോടി 89 ലക്ഷം ആകുമെന്ന് ദുബായ് പ്രതീക്ഷിച്ചിരുന്നു. ഡിസംബർ മധ്യത്തോടെ ദുബായ് വിമാനത്താവളം പൂർണ സജ്ജമായിരുന്നു.

എന്നാൽ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ലണ്ടൻ ഹീത്രു വിമാനത്താവളം ആണ് . ദുബായിയെ അപേക്ഷിച്ച് പത്തു ലക്ഷം സീറ്റുകൾ കുറവാണ് ഇവർ നൽകിയത്. ആഗോള സഞ്ചാര വിവര ദാതാക്കളായ ഒ എൻ ജി ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്ര ഷെഡ്യൂൾഡ് സീറ്റുകൾ നൽകിയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പദവി കണക്കാക്കുന്നത്. ഇത് കോവിഡിന് മുൻപുള്ളതിനെ അപേക്ഷിച്ചുളള റിപ്പോർട്ടാണ്.
ഇതിൽ മൂന്നാം സ്ഥാനത്തുള്ളത് ആംസ്റ്റർഡാം വിമാനത്താവളമാണ്. 24.2 ലക്ഷം സീറ്റുകളാണ് ഇവർ നൽകിയത്. ബാക്കി കണക്കുകൾ ഇങ്ങനെ ;- പാരിസിലെ ചാൾസ് ഡിഗു (22.8 ലക്ഷം), ഇസ്തംബുൾ (20.9ലക്ഷം), ഫ്രാങ്ക്ഫർട്ട് (20.4 ലക്ഷം), ദോഹ (17.65 ലക്ഷം), മഡ്രിഡ് (15.1ലക്ഷം), ന്യുയോർക്ക് ജെഎഫ് കെന്നഡി(13.30ലക്ഷം), മിയാമി (11.2 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ കണക്കുകൾ.












Click it and Unblock the Notifications