അധിഷേപിച്ചു, കളിയാക്കി; പിന്നൊന്നും നോക്കിയില്ല ജഡ്ജി തന്നെ കൊടുത്തു, വീഡിയോ കാണാം
ന്യൂയോര്‍ക്ക്: തന്റെ ചേംബറിലിരിക്കുന്ന ജഡ്ജിയെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ ശിക്ഷ വിധിക്കേണ്ട ജഡ്ജി തന്നെ പ്രതിയെ കീഴ്‌പ്പെടുത്താന്‍ കൂടി രംഗത്ത് ഇറങ്ങിയാലോ? എന്നാല്‍ അങ്ങിനെയൊരു സംഭവമുണ്ടായി അമേരിക്കയിലെ മിഷിഗണിലുള്ള കോടതിയില്‍.
ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയിലെ ജോണ്‍ മക്‌ബൈന്‍ എന്ന ജഡ്ജിയാണ് സീറ്റില്‍ നിന്നും ഇറങ്ങി പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഇദ്ദേഹത്തോട് നിര്‍ത്താതെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതിയെ മെരുക്കാന്‍ കോടതിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പോലും കഴിയാതെയായി. അങ്ങനെ അവസാനം ജോണ്‍ മക്‌ബൈന്‍
തന്നെ രംഗത്തിറങ്ങേണ്ടി വരുകയായിരുന്നു.

ശല്യം ചെയ്തു
ഫെയ്‌സ്ബുക്കിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം.

സ്ത്രീ പറയട്ടെ
അവള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ ജഡ്ജിയോട് 'നിങ്ങള്‍ തമ്മില്‍ ഭയങ്കര കൂട്ടാണല്ലേ' എന്ന് പ്രതി ജഡ്ജിയെ പരിഹസിച്ചു. സമീപമിരുന്ന യുവതി പറഞ്ഞാല്‍ മാത്രമേ താന്‍ വിട്ടു പോകുകയുള്ളു എന്ന് ജഡ്ജിയോട് വ്യക്തമാക്കുകയും ചെയ്തു.

യുവതിയോട്
യുവതിയോട് പ്രതി മോശമായി പെരുമാറുകയും ആവശ്യമില്ലാതെ ചൂടാവുകയും ചെയ്തു.

വിലങ്ങിടാന്‍ കഴിഞ്ഞില്ല
സംഭവം കൈയില്‍ നിന്ന് പോകുമെന്ന് മനസിലാക്കിയപ്പോഴാണ് പൊലീസുകാര്‍ പ്രതിയെ വിലങ്ങിടാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും പ്രതിക്ക് വിലങ്ങിടാന്‍ സാധിച്ചില്ല.
കീഴ്‌പ്പെടുത്തി
പോലീസിന് പ്രതിക്കടെ വിലങ്ങിടാന്‍ സാധിക്കാതെ വന്നപ്പോള്‍ ചേംബറിലിരുന്ന് ശാന്തമായി ഉത്തരവിറക്കിയിരുന്ന ജഡ്ജി തന്നെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications