ഹാഫിസ് സയീദിനെ മണിച്ചിത്ര താഴിട്ട് പൂട്ടും!! ജമാഅത്ത് ഉദ് ദവയ്ക്കും ഇന്‍സാനിയത്തിനും പാക് വിലക്ക്!!
ഇസ്ലാമാബാദ്: അമേരിക്കയില്‍ നിന്നുള്ള സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ ഹാഫിസ് സയീദിനെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താൻ. പാരീസ് ടെർ മീറ്റിന് മുന്നോടിയായാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകള്‍ നിരോധിക്കാനുള്ള നീക്കം പാകിസ്താൻ നടത്തുന്നത്. ഇതിന് പുറമേ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പാക് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വ്യക്തികളും സംഘടനകളും ഹാഫിസ് ഐക്യരാഷ്ട്ര സഭ വിലക്കേർപ്പെടുത്തിയ ഭീകരസംഘടനകൾക്ക് സംഭാവന നല്‍കുന്നത് തടയുന്നതിന് വേണ്ടി കഴിഞ്ഞ വെള്ളിയാഴ്ച പാക് പ്രസിഡന്റ് മൻമൂൻ ഹുസൈന്‍ ഓർഡിനൻസിൽ ഒപ്പ് വച്ചിരുന്നതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കമ്പനികളും വ്യക്തികളും ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇൻസാനിയത്ത് തുടങ്ങിയ സംഘടനകൾക്ക് സംഭാവനകൾ നൽകുന്നതിന് പാകിസ്താനിലെ ഷാഹിദ് അബ്ബാസി ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
പാകിസ്താനിലെ ഭീകരവിരുദ്ധ നിയയമത്തിലെ ഭേദഗതി അനുസരിച്ച് ഐക്യരാഷ്ട്രസഭ വിലക്കേർപ്പെടുത്തിയിട്ടുള്ള സംഘടനകൾക്ക് സംഭാവന നൽകുന്ന വ്യക്തികൾ, കമ്പനികൾ എന്നിവയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പാക് അധികൃതർക്ക് അധികാരമുണ്ടായിരിക്കും. ഓഫീസുകൾ സീൽ ചെയ്യുന്നതിനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും പാക് അധികൃതർക്ക് ഇതോടെ അധികാരമുണ്ടാകും. ഫെബ്രുവരി 18ന് പാകിസ്താനിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്റെ ഈ നടപടികള്‍. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ ഫണ്ടിംഗ് എന്നിവ ഇല്ലാതാക്കാനാണ് പാക് സർക്കാർ നീക്കം നടത്തുന്നതെന്നാണ് വിവരം.

പാക് നടപടിയെന്ന് സ്ഥിരീകരണം
പാകിസ്താനില്‍ ഭീകരവാദ ഫണ്ടിംഗ് തടയുന്നതിനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരുന്നതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാഷണൽ കൗണ്ടർ ടെററിസം അതോററ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ധനകാര്യ- വിദേശകാര്യ മന്ത്രാലയങ്ങളും സംയുക്തമായാണ് ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭീകര സംഘടനകൾക്ക് ലഭിക്കുന്ന ഫണ്ടുകളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതെന്നും നാഷണൽ കൗണ്ടർ ടെററിസം അതോററ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭാ പ്രമേയം
ഐക്യരാഷ്ട്രസഭയുടെ 1267ാമത് പ്രമേയത്തിൽ ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് എന്നീ ഭീകര സംഘടനകള്‍ പാകിസ്താനിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംഘടനയ്ക്ക് ഫണ്ടുകൾ ശേഖരിക്കുന്നതിന് യാതൊരു തരത്തിലുള്ള തടസ്സങ്ങളുമില്ലെന്നും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. ഇരു സംഘടനകൾക്കും ഫണ്ടുകൾ നൽകുന്നതിൽ നിന്ന് പാക് സർക്കാര്‍ വ്യക്തികളെയും സംഘടനകളെയും കർശനമായി വിലക്കിയിരുന്നു. പാകിസ്താൻ ഏറ്റവും ഒടുവിൽ നിരോധിച്ചത് ജുൻദുല്ലാ എന്ന സംഘടനയായിരുന്നു. 2018 ജനുവരി 31നായിരുന്നു ഇത്. നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം പരാമർശിക്കപ്പെടുന്നുണ്ട്.

തെളിവുകളില്ലെന്ന വാദം
തെളിവുകളുടെ അഭാവത്തിലാണ് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന ഹാഫിസ് സയീദിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 2017 നവംബറിലായിരുന്നു ഇത്. ജയില്‍മോചിതനായ ഹാഫിസ് സയീദ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് പിന്നീട് നടത്തിവന്നത്. പാർട്ടി ഓഫീസ് തുറന്ന ഹാഫിസ് സയീദ് 2018ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് സയീദ് പാക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications