• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹാഫിസ് സയീദിനെ മണിച്ചിത്ര താഴിട്ട് പൂട്ടും!! ജമാഅത്ത് ഉദ് ദവയ്ക്കും ഇന്‍സാനിയത്തിനും പാക് വിലക്ക്!!

ഇസ്ലാമാബാദ്: അമേരിക്കയില്‍ നിന്നുള്ള സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ ഹാഫിസ് സയീദിനെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താൻ. പാരീസ് ടെർ മീറ്റിന് മുന്നോടിയായാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകള്‍ നിരോധിക്കാനുള്ള നീക്കം പാകിസ്താൻ നടത്തുന്നത്. ഇതിന് പുറമേ ഹാഫിസ് സയീദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പാക് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഏഴുവയസ്സുകാരെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു: അറസ്റ്റിലായത് ബന്ധു! എല്ലാം പണത്തിന് വേണ്ടി

വ്യക്തികളും സംഘടനകളും ഹാഫിസ് ഐക്യരാഷ്ട്ര സഭ വിലക്കേർപ്പെടുത്തിയ ഭീകരസംഘടനകൾക്ക് സംഭാവന നല്‍കുന്നത് തടയുന്നതിന് വേണ്ടി കഴിഞ്ഞ വെള്ളിയാഴ്ച പാക് പ്രസിഡന്റ് മൻമൂൻ ഹുസൈന്‍‍ ഓർഡിനൻസിൽ ഒപ്പ് വച്ചിരുന്നതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കമ്പനികളും വ്യക്തികളും ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇൻസാനിയത്ത് തുടങ്ങിയ സംഘടനകൾക്ക് സംഭാവനകൾ നൽകുന്നതിന് പാകിസ്താനിലെ ഷാഹിദ് അബ്ബാസി ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.

 സ്വത്തുക്കൾ കണ്ടുകെട്ടും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

സ്വത്തുക്കൾ കണ്ടുകെട്ടും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

പാകിസ്താനിലെ ഭീകരവിരുദ്ധ നിയയമത്തിലെ ഭേദഗതി അനുസരിച്ച് ഐക്യരാഷ്ട്രസഭ വിലക്കേർപ്പെടുത്തിയിട്ടുള്ള സംഘടനകൾക്ക് സംഭാവന നൽകുന്ന വ്യക്തികൾ, കമ്പനികൾ എന്നിവയുടെ സ്വത്തുക്കൾ‍ കണ്ടുകെട്ടാൻ പാക് അധികൃതർക്ക് അധികാരമുണ്ടായിരിക്കും. ഓഫീസുകൾ സീൽ ചെയ്യുന്നതിനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകൾ‍ മരവിപ്പിക്കുന്നതിനും പാക് അധികൃതർക്ക് ഇതോടെ അധികാരമുണ്ടാകും. ഫെബ്രുവരി 18ന് പാകിസ്താനിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്റെ ഈ നടപടികള്‍. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ ഫണ്ടിംഗ് എന്നിവ ഇല്ലാതാക്കാനാണ് പാക് സർ‍ക്കാർ നീക്കം നടത്തുന്നതെന്നാണ് വിവരം.

 പാക് നടപടിയെന്ന് സ്ഥിരീകരണം

പാക് നടപടിയെന്ന് സ്ഥിരീകരണം

പാകിസ്താനില്‍ ഭീകരവാദ ഫണ്ടിംഗ് തടയുന്നതിനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരുന്നതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാഷണൽ കൗണ്ടർ‍ ടെററിസം അതോററ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ധനകാര്യ- വിദേശകാര്യ മന്ത്രാലയങ്ങളും സംയുക്തമായാണ് ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭീകര സംഘടനകൾക്ക് ലഭിക്കുന്ന ഫണ്ടുകളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതെന്നും നാഷണൽ കൗണ്ടർ‍ ടെററിസം അതോററ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭാ പ്രമേയം

ഐക്യരാഷ്ട്ര സഭാ പ്രമേയം

ഐക്യരാഷ്ട്രസഭയുടെ 1267ാമത് പ്രമേയത്തിൽ ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് എന്നീ ഭീകര സംഘടനകള്‍ പാകിസ്താനിൽ‍ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സംഘടനയ്ക്ക് ഫണ്ടുകൾ ശേഖരിക്കുന്നതിന് യാതൊരു തരത്തിലുള്ള തടസ്സങ്ങളുമില്ലെന്നും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. ഇരു സംഘടനകൾക്കും ഫണ്ടുകൾ നൽകുന്നതിൽ‍ നിന്ന് പാക് സർക്കാര്‍ വ്യക്തികളെയും സംഘടനകളെയും കർശനമായി വിലക്കിയിരുന്നു. പാകിസ്താൻ ഏറ്റവും ഒടുവിൽ നിരോധിച്ചത് ജുൻദുല്ലാ എന്ന സംഘടനയായിരുന്നു. 2018 ജനുവരി 31നായിരുന്നു ഇത്. നാഷണൽ കൗണ്ടർ‍ ടെററിസം അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം പരാമർശിക്കപ്പെടുന്നുണ്ട്.

 തെളിവുകളില്ലെന്ന വാദം

തെളിവുകളില്ലെന്ന വാദം

തെളിവുകളുടെ അഭാവത്തിലാണ് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന ഹാഫിസ് സയീദിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 2017 നവംബറിലായിരുന്നു ഇത്. ജയില്‍മോചിതനായ ഹാഫിസ് സയീദ് രാഷ്ട്രീയത്തിൽ‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് പിന്നീട് നടത്തിവന്നത്. പാർട്ടി ഓഫീസ് തുറന്ന ഹാഫിസ് സയീദ് 2018ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞ‍െടുപ്പിൽ മത്സരിക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് സയീദ് പാക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.

English summary
Under pressure from the United States, Pakistan last week quietly pushed forward an ordinance that would put terror group Jamaat-ud Dawa, led by Mumbai attack mastermind Hafiz Saeed, on the list of banned terrorist individuals and organisations. Islamabad further endorsed the United Nations' list of banned terrorist organisations by barring them in Pakistan as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X