കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടുപഠിക്കണം, ഇങ്ങനെയാകണം സിഇഒമാര്‍..; 5 വര്‍ഷത്തിനിടെ ഒറ്റ ജീവനക്കാരനും രാജിവെച്ച് പോകാത്തൊരു കമ്പനി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കലിന്റേയും സാമ്പത്തിക മാന്ദ്യത്തിന്റേയും പേര് പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ വാര്‍ത്തകളാണ് ദിനംപ്രതി വരുന്നത്. ഇന്നത്തെ കാലത്ത് കമ്പനികളിലെ കൂട്ട പിരിച്ചുവിടലുകളും രാജികളും ഒരു പുതിയ സംഭവമല്ലാതിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള എഐഡിജിറ്റലിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ സ്റ്റീഫന്‍ മാഗ്ലി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ജീവനക്കാരനും തന്റെ പരസ്യ കമ്പനിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയിട്ടില്ല എന്നാണ് സ്റ്റീഫന്‍ മാഗ്ലി അവകാശപ്പെടുന്നത്. തന്റെ പരസ്യ കമ്പനിയില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ സ്റ്റീഫന്‍ മാഗ്ലി ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നും സ്റ്റീഫന്‍ മാഗ്ലി പറയുന്നു.

SADDS

ഞാന്‍ ഒരു സംരംഭകനായത് മുതല്‍ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്, ഫാസ്റ്റ് കമ്പനി മാസികയിലെ ഒരു ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഈ ശ്രദ്ധ തന്റെ കമ്പനിയുടെ വിജയത്തിന് കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു എന്നും സ്റ്റീഫന്‍ മാഗ്ലി കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സഹാനുഭൂതിയുള്ള നേതാവാകാന്‍ താന്‍ പഠിച്ചുവെന്ന് സ്റ്റീഫന്‍ മാഗ്ലി തന്റെ ലേഖനത്തില്‍ പറയുന്നു.

അശോക് ഖേംക ഐഎഎസിന് വീണ്ടും സ്ഥലം മാറ്റം; കരിയറിലെ 55-ാമത്തെ ട്രാന്‍സ്ഫര്‍അശോക് ഖേംക ഐഎഎസിന് വീണ്ടും സ്ഥലം മാറ്റം; കരിയറിലെ 55-ാമത്തെ ട്രാന്‍സ്ഫര്‍

കൊവിഡ് മഹാമാരി എല്ലാവരേയും പോലെ ഞങ്ങളേയും ബുദ്ധിമുട്ടിച്ചു. പ്രത്യേകിച്ച് മാനസികാരോഗ്യം കൈകാര്യം ചെയ്യാനും അതോടൊപ്പം ജോലി സംരക്ഷിക്കാനും വലിയ വെല്ലുവിളി ഉണ്ടായിരുന്നു. എന്നാല്‍ ഒരു കമ്പനിയെന്ന നിലയില്‍ മുന്നേറാനും തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിക്കാനും ഉള്ള കഴിവ്, അവയെ നേരിടാനുള്ള പരിഹാരം കണ്ടെത്തുക, സത്യസന്ധരായിക്കുക എന്നിവയെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ് ചെയ്തത്.

എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ പറ്റില്ലെന്നെങ്ങനെ പറയും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരൂര്‍എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ പറ്റില്ലെന്നെങ്ങനെ പറയും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തരൂര്‍

ജോലിസ്ഥലത്ത് ജീവനക്കാര്‍ ഫ്‌ളക്‌സിബിളായിരിക്കേണ്ടത് പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ തന്റെ ടീമിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവെന്ന് മഗ്ലി പറഞ്ഞു. നല്ല ആളുകളെ കണ്ടെത്തി അവര്‍ക്ക് സ്വയം തെളിയിക്കാനുള്ള കഴിവ് നല്‍കുമ്പോള്‍, മാജിക് സംഭവിക്കുന്നു എന്നും സ്റ്റീഫന്‍ മാഗ്ലി പറഞ്ഞു. മാനേജ്മെന്റ് ശൈലിയുമായി പൊരുത്തപ്പെടുന്ന ജീവനക്കാരെ കണ്ടെത്തുന്നത് കമ്പനിയേയും തൊഴിലാളികളെയും ആരോഗ്യകരമായ ബന്ധത്തിന് സജ്ജമാക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍

ചെറുതോ വലുതോ ആയ എല്ലാ തരത്തിലുമുള്ള ടീം വിജയങ്ങളും തങ്ങള്‍ ആഘോഷിക്കാറുണ്ട്. ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരത്തിനുള്ള സുപ്രധാന അടിത്തറയാണിത്. ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനായി അവരുടെ വിജയങ്ങളില്‍ താന്‍ സമ്മാനം നല്‍കാറുണ്ട് എന്നും സ്റ്റീഫന്‍ മാഗ്ലി പറയുന്നു.

English summary
AiDigital CEO Stephen Magli says that no employee has resigned from his company in the past 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X