• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന്‍ മുഖ്യശത്രു

  • By desk

വാഷിംഗ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും യു.എ.ഇ ഭരണാധികാരികളെയും പിന്തുണയ്ക്കാന്‍ അമേരിക്ക-ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി സമ്മേളനത്തില്‍ ആഹ്വാനം. ഇസ്രായേലി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലോബിയിംഗ് ഗ്രൂപ്പിന്റെ വാഷിംഗ്ടണില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

സൗദിക്കും യുഎഇക്കും പിന്തുണ

സൗദിക്കും യുഎഇക്കും പിന്തുണ

സമ്മേളനത്തിന്റെ ചെയര്‍മാനും അമേരിക്കയിലെ പ്രധാന ജൂതസംഘടനകളുടെ പ്രസിഡന്റുമായ സ്റ്റീഫന്‍ ഗ്രീന്‍ബര്‍ഗാണ് സൗദിയെയും യു.എ.ഇയെയും പിന്തുണക്കാന്‍ ആഹ്വാനം ചെയ്തത്. താന്‍ രണ്ട് രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നതായും അവരുടെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളും സഹിഷ്ണുതാ മനോഭാവവും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയെ മാറ്റിയെടുക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഇസ്രായേല്‍ മറ്റാരെക്കാളും ശക്തം

ഇസ്രായേല്‍ മറ്റാരെക്കാളും ശക്തം

ഇസ്രായേലിന്റെ എല്ലാ ശത്രുക്കളും ഒന്നിച്ചുനിന്നാല്‍ അതിനും മുകളില്‍ ശക്തമാണ് തങ്ങളുടെ രാജ്യമെന്ന് ഇസ്രായേല്‍ വിദ്യാഭ്യാസ-പ്രവാസികാര്യ മന്ത്രി നഫ്ത്താലി ബെന്നെറ്റ് പറഞ്ഞു. ഇസ്രായേലിന്റെ സൈനിക ശേഷിയെ വെല്ലാന്‍ മേഖലയിലെ ഏതൊക്കെ രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് ശ്രമിച്ചാലും സാധ്യമല്ലെന്നും തന്റെ സ്ഥിരം ശൈലിയില്‍ അദ്ദേഹം അഭിുപ്രായപ്പെട്ടു.

മുഖ്യശത്രു ഇറാന്‍

മുഖ്യശത്രു ഇറാന്‍

ഇസ്രായേലിന്റെ മുഖ്യശത്രു ഇറാനാണെന്നും ഇറാനെ ആക്രമിക്കണമെന്നും ഇസ്രായേല്‍ സുരക്ഷാ കാബിനറ്റിലെ തീവ്രവലതുപക്ഷക്കാരന്‍ കൂടിയായ ബെന്നെറ്റ് ആവശ്യപ്പെട്ടു. ഇറാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തെയും ആണവ ശേഷി കൈവരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ആണവ ശക്തിയാവാന്‍ സൗദി അറേബ്യ ശ്രമിച്ചാല്‍ അവരെയും അനുവദിക്കാന്‍ പാടില്ലെന്നും ബെന്നെറ്റ് വ്യക്തമാക്കി.

ഇസ്രായേലിന്റെ മിത്രങ്ങള്‍

ഇസ്രായേലിന്റെ മിത്രങ്ങള്‍

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ ഇസ്രായേലിന്റെ മിത്രങ്ങളാണെന്ന് മുന്‍ ഇസ്രായേല്‍ ഉപ വിദേശകാര്യമന്ത്രി ഡാനി അയലോണ്‍ അഭിപ്രായപ്പെട്ടു. ഈ രാജ്യങ്ങള്‍ക്കും ഇസ്രായേലിനുമിടയില്‍ പൊതുവായ നിരവധി താല്‍പര്യങ്ങളുണ്ട്. ഇറാന്റെ മേഖലയിലെ സ്വാധീനം ഇല്ലാതാക്കുകയാണ് ഇതില്‍ പ്രധാനം. ഈ രാജ്യങ്ങളുടെയെല്ലാം പൊതു ശത്രുവാണ് ഇറാനെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍ തടവുകാരെ സഹായിക്കരുത്

ഫലസ്തീന്‍ തടവുകാരെ സഹായിക്കരുത്

ഇസ്രായേലിനെതിരേ പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഫലസ്തീന്‍ നിര്‍ത്തിവച്ചാല്‍ മാത്രമേ സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തെക്കുറിച്ച് അവരുമായി ചര്‍ച്ചയുള്ളൂ എന്ന് ലേബര്‍ പാര്‍ട്ടി നേതാവും അടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ അവി ഗബ്ബെ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളെ പൂര്‍ണമായി നിസ്സൈനികവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
The chairman of the Conference of Presidents of Major American Jewish Organizations in the US has urged the pro-Israel lobbying group, AIPAC, to support Saudi Crown Prince Mohammed bin Salman and the leadership of the United Arab Emirates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more