അള്‍ജീരിയന്‍ വിമാനം തകര്‍ന്നു വീണതുതന്നെ; 116 പേരും മരിച്ചു
അള്‍ജിയേഴ്സ്: കാണാതായ അള്‍ജീരിയന്‍ വിമാനം തകര്‍ന്നുവീണതാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 116 പേരും കൊല്ലപ്പെട്ടതായി അള്‍ജീരിയന്‍ അധികൃതര്‍ അറിയിച്ചു.
ബുര്‍ക്കിന ഫാസോയിലെ ഔഗാഡൗഗു വിമാനത്താവളത്തില്‍ നിന്ന് അള്‍ജിയേഴ്സിലേക്ക് പുറപ്പെട്ട എയര്‍ അള്‍ജീരിയയുടെ വിമാനമാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നൈജറിലാണ് വിമാനം തകര്‍ന്ന് വീണതെന്ന് അധകൃതര്‍ സ്ഥിരീകരിച്ചു.

വിമാനം പുറപ്പെട്ട് അമ്പത് മിനുട്ടുകള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ഗതിമാറ്റി വിടാന്‍ പൈലറ്റ് സമ്മതം ചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 110 യാത്രക്കാരും ആറ് ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിമാന ദുരന്തമാണ് ഇത്. ജൂലായ് 17 നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണത്. അന്ന് 298 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ് 23 ന് തായ് വാനിലുണ്ടായ വിമാനാപകടത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥയായിരുന്നു ഇവിടേയും പ്രശ്നമായത്. 239 യാത്രക്കാരുമായി ബീജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തെക്കുറിച്ച് ഇതുവരെ വിരം ഒന്നും ലഭിച്ചിട്ടില്ല. 2014 മാര്‍ച്ച് 8 നാണ് ഈ വിമാനം അപ്രത്യക്ഷമായത്.
എയര്‍ അള്‍ജീരിയയുടെ എഎച്ച് 5017 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. ബോയിങ് 737-200 വിഭാഗത്തില്‍ പെട്ട വിമാനമാണിത്. ഏതൊക്കെ രാജ്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications