കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ നിന്ന് ദോഹയിലേക്ക് വിമാന സര്‍വീസ് 18 മുതല്‍; ചരിത്ര യാത്രയ്ക്ക് എയര്‍ അറേബ്യ

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് മേഖലയില്‍ ഐക്യം പുനസ്ഥാപിക്കപ്പെടുകയും ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഷാര്‍ജയില്‍ നിന്ന് ദോഹയിലേക്ക് ഈ മാസം 18 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഉപരോധം പിന്‍വലിച്ച ശേഷം യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന കമ്പനി എയര്‍ അറേബ്യയാണ്. മൂന്നര വര്‍ഷത്തിന് ശേഷമുള്ള ചരിത്ര യാത്രയ്ക്കാണ് എയര്‍ അറേബ്യ ഒരുങ്ങുന്നത്.

f

യുഎഇ സമയം വൈകീട്ട് 4.10നാണ് വിമാനം പുറപ്പെടുക. തിരിച്ച് വൈകീട്ട് 5.10ന് ദോഹയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടും. ഷാര്‍ജയില്‍ 7.10ന് എത്തും. ജനുവരി 18ന് തന്നെയാണ് ഖത്തര്‍ എയര്‍ വേയ്‌സ് ഈജിപ്തിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്കായിരിക്കും ആദ്യ സര്‍വീസ്. 25ന് അലക്‌സാന്‍ഡ്രിയയിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കും. കെയ്‌റോയിലേക്ക് എല്ലാ ദിവസവും സര്‍വീസുണ്ടാകും. അലക്‌സാന്‍ഡ്രിയയിലേക്ക് രണ്ടാഴ്ചയില്‍ ഒരിക്കലാകും സര്‍വീസ് എന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍

സൗദിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് ദോഹയിലേക്കും സര്‍വീസ് തുടങ്ങി. ബഹ്‌റൈനും ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുത്തിട്ടുണ്ട്. ഇതോടെ ഉപരോധം ചുമത്തിയ നാല് രാജ്യങ്ങളിലേക്കും ഖത്തറില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുകയാണ്. മൂന്നര വര്‍ഷത്തിന് ശേഷം ആരംഭിച്ച സര്‍വീസുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. പിന്നീട് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കുവൈത്തിന്റെയും അമേരിക്കയുടെയും ഇടപെടല്‍ വിജയം കാണുകയായിരുന്നു.

ബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കംബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കം

English summary
Air Arabia to restart flight service to Qatar from January 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X