കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസിന്റെ അപ്പീല്‍ തള്ളി
ദുബയ്: മുന്‍ കാമുകനുമൊത്തുള്ള യുവതിയുടെ നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയ എയര്‍ ഹോസ്റ്റസിനെ ദുബായ് കോടതി മൂന്നുമാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയും എയര്‍ ഹോസ്റ്റസിന്റെ സുഹൃത്തുമായ മുന്‍ കാമുകന് ഒളിവിലാണ്. 35കാരനായ അസര്ബൈജാന് സെയില്‍മാന്റെ പരാതിയിലായിരുന്നു ബര്‍ദുബയ് പോലിസ് എയര്‍ ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തത്.
മുന്കാമുകനോടൊപ്പമുള്ള ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഒരു ചിത്രത്തിന് 40,000 ദിര്‍ഹം വച്ച് നല്‍കണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതി ഭര്‍ത്താവിനയച്ച സന്ദേശം. നാണക്കേട് ഭയന്ന് ഇയാള്‍ 40,000 ദിര്‍ഹം സ്ത്രീയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെങ്കിലും ഒരു ഫോട്ടോ മാത്രമാണ് യുവതി നല്‍കിയത്. ഒരു ഫോട്ടോയ്ക്ക് 40,000 ദിര്‍ഹം വച്ച് മൂന്ന് ലക്ഷം ദിര്‍ഹം വേണമെന്നായി പിന്നീടുള്ള ആവശ്യം. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ഇയാള്‍ ബര് ദുബയ് പോലിസില്‍ പരാതിയുമായി എത്തുകയായിരുന്നു.

ഭര്‍ത്താവിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം കൈക്കലാക്കാന്‍ ബോധപൂര്‍വമാണ് ഇയാളുടെ ഭാര്യയോടൊത്തുള്ള ഫോട്ടോകള്‍ മുന്‍ കാമുകന് പകര്‍ത്തി യുവതിക്ക് കൈമാറിയതെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ചേര്‍ന്ന് ഇതിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലിസിനോട് യുവതി സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയെടുക്കുകയും ഇരുവരും തമ്മിലുള്ള കുടുംബബന്ധം തകര്‍ക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. യുവതിയുമൊത്തുള്ള ഫോട്ടോകളടങ്ങിയ ഐപാഡ് 30കാരിയായ ലാത്വിയന്‍ യുവതിക്ക് ഇയാള്‍ കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് ദുബയ് പോലിസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിക്കെതിരേ യുവതി നല്കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications