കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസിന്റെ അപ്പീല്‍ തള്ളി

  • By Desk
Google Oneindia Malayalam News

ദുബയ്: മുന്‍ കാമുകനുമൊത്തുള്ള യുവതിയുടെ നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയ എയര്‍ ഹോസ്റ്റസിനെ ദുബായ് കോടതി മൂന്നുമാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയും എയര്‍ ഹോസ്റ്റസിന്റെ സുഹൃത്തുമായ മുന്‍ കാമുകന്‍ ഒളിവിലാണ്. 35കാരനായ അസര്‍ബൈജാന്‍ സെയില്‍മാന്റെ പരാതിയിലായിരുന്നു ബര്‍ദുബയ് പോലിസ് എയര്‍ ഹോസ്റ്റസിനെ അറസ്റ്റ് ചെയ്തത്.

ഫിലിപ്പിനോ സെക്രട്ടറിയെ ബാത്ത്‌റൂമിനകത്ത് ഒളിഞ്ഞുനോക്കിയ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ജയില്‍ഫിലിപ്പിനോ സെക്രട്ടറിയെ ബാത്ത്‌റൂമിനകത്ത് ഒളിഞ്ഞുനോക്കിയ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ജയില്‍

മുന്‍കാമുകനോടൊപ്പമുള്ള ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഒരു ചിത്രത്തിന് 40,000 ദിര്‍ഹം വച്ച് നല്‍കണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതി ഭര്‍ത്താവിനയച്ച സന്ദേശം. നാണക്കേട് ഭയന്ന് ഇയാള്‍ 40,000 ദിര്‍ഹം സ്ത്രീയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തെങ്കിലും ഒരു ഫോട്ടോ മാത്രമാണ് യുവതി നല്‍കിയത്. ഒരു ഫോട്ടോയ്ക്ക് 40,000 ദിര്‍ഹം വച്ച് മൂന്ന് ലക്ഷം ദിര്‍ഹം വേണമെന്നായി പിന്നീടുള്ള ആവശ്യം. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോട്ടോകള്‍ അയച്ചുകൊടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ ഇയാള്‍ ബര്‍ ദുബയ് പോലിസില്‍ പരാതിയുമായി എത്തുകയായിരുന്നു.

mobile

ഭര്‍ത്താവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം കൈക്കലാക്കാന്‍ ബോധപൂര്‍വമാണ് ഇയാളുടെ ഭാര്യയോടൊത്തുള്ള ഫോട്ടോകള്‍ മുന്‍ കാമുകന്‍ പകര്‍ത്തി യുവതിക്ക് കൈമാറിയതെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ചേര്‍ന്ന് ഇതിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലിസിനോട് യുവതി സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്ന് പണം തട്ടിയെടുക്കുകയും ഇരുവരും തമ്മിലുള്ള കുടുംബബന്ധം തകര്‍ക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. യുവതിയുമൊത്തുള്ള ഫോട്ടോകളടങ്ങിയ ഐപാഡ് 30കാരിയായ ലാത്‌വിയന്‍ യുവതിക്ക് ഇയാള്‍ കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് ദുബയ് പോലിസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിക്കെതിരേ യുവതി നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

English summary
air hostess jailed for instagram blackmail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X