കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Google Oneindia Malayalam News

ദോഹ: പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വ്യാഴാഴ്ചയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സർവീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്.

നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബർ 30 മുതൽ ഈ സർവീസുകൾക്ക് തുടക്കമാകും.

air

എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?

ആഴ്ചയിൽ 13 സർവീസുകൾ മുംബൈയിൽ നിന്നും നാലെണ്ണം ഹൈദരാബാദിൽ നിന്നും മൂന്ന് സർവീസുകൾ ചെന്നൈയിൽ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയിൽ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സർവീസുകൾക്ക് പുറമെ ആയിരിക്കും പുതിയ സർവീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.

കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ

ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഖത്തർ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോൾ ആരാധകർ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയർ ഇന്ത്യ സർവീസ് ഉയർത്താനൊരുങ്ങുന്നത്.

പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട, ഒരു വര്‍ഷം രണ്ട് ജന്മദിനം; ചാള്‍സ് രാജാവിന്റെ അവകാശങ്ങള്‍പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട, ഒരു വര്‍ഷം രണ്ട് ജന്മദിനം; ചാള്‍സ് രാജാവിന്റെ അവകാശങ്ങള്‍

ദുബൈയിൽ നിന്ന് വിമാന മാർഗം ഒരു മണിക്കൂറിൽ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേർക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിൽ ഇല്ല. അതിനാൽ ആരാധകർ ദുബൈയിൽ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊൽക്കത്തയ്ക്കും ദുബൈയ്ക്കുമിടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്താനും പദ്ധതിയുണ്ട്.

English summary
Air India announces direct services to Qatar from major Indian cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X