Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടല്‍ മുറിയില്‍ പ്രേതശല്യം..?ഭയന്നുവിറച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍

ചിക്കാഗോ: പ്രേതവും ഭൂതവുമൊക്കെ ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ അസാധാരണവും അസ്വാഭാവികവുമായ അനുഭവങ്ങള്‍ക്കാണ് ചിക്കാഗോയില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടില്‍ നടക്കുന്നതെന്ന് ജീവനക്കാര്‍ തന്നെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വാതിലുകള്‍ കൊട്ടിയടക്കുക, ബള്‍ബുകള്‍ മിന്നുകയും കെടുകയും ചെയ്യുക, അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുക പരിചിതമല്ലാത്ത ഗന്ധങ്ങള്‍ അനുഭവപ്പെടുക, തുടങ്ങിയ വിചിത്ര ലക്ഷണങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടുവരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. പറഞ്ഞറിയിക്കാനാകാത്ത സംഭവങ്ങളാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ghost

ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ മേധാവി അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഒറ്റക്ക് കിടക്കാനുള്ള ഭയം മൂലം ജീവനക്കാരില്‍ പലരും ഒന്നിച്ചാണ് കിടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും കൃത്യമായ ഉറക്കം ലഭിക്കുന്നില്ല. പലര്‍ക്കും മാനസിക സംഘര്‍ഷം മൂലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. എയര്‍ ഇന്ത്യയുമായുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലില്‍ നിന്ന് താമസം മാറാനും കഴിയില്ല. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+