കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾ

Google Oneindia Malayalam News

ലണ്ടൻ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലണ്ടനിൽ ബ്രിട്ടനിൽ നിന്ന് മടങ്ങാനാവാതെ 50ലധികം പ്രവാസി മലയാളികൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്. ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയാത്തത്. കൊറോണ വൈറസ് വ്യാപനത്തതോടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിൽ ബ്രിട്ടനിൽ നിന്ന് പുറപ്പെട്ട ആദ്യ എയർ ഇന്ത്യ വിമാനമാണ് ബുധനാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്.

ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!

 ടിക്കറ്റ് ലഭിച്ചില്ല

ടിക്കറ്റ് ലഭിച്ചില്ല

ലണ്ടനിൽ നിന്ന് മടങ്ങാൻ ഇവർക്ക് ലണ്ടനിലെ ഹൈക്കമ്മീഷൻ അനുമതി നൽകിയെങ്കിലും ടിക്കറ്റ് സംബന്ധിച്ച് എയർലൈൻസ് അധികൃതരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നുമാണ് യാത്രക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കേരളത്തിലേക്ക് മടങ്ങാനായി എത്തിയവർ മണിക്കൂറുകളോളം വിമാനം പുറപ്പെടുന്നത് വരെ ഹീത്രോ വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായമായവരും ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള മലയാളികളാണ് ഇതോടെ ടിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് പുറപ്പെടാനാവാതെ നിരാശരായി മടങ്ങിയത്.

 പട്ടികയിൽ പേരുണ്ടായിരുന്നിട്ടും

പട്ടികയിൽ പേരുണ്ടായിരുന്നിട്ടും

188 യാത്രക്കാരുമായി ബുധനാഴ്ച രാവിലെയാണ് ലണ്ടനിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യാ വിമാനം കൊച്ചിയിലെത്തുന്നത്. ലണ്ടനിൽ നിന്നും ആദ്യ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ ബ്രിട്ടലിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറാക്കിയ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും എയർ ഇന്ത്യ അധികൃതർ വിളിക്കുകയോ ടിക്കറ്റ് സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും നൽകിയില്ലെന്നുമാണ് ബ്രിട്ടനിൽ കുടുങ്ങിയ മലയാളികൾ ആരോപിക്കുന്നത്.

 ആരോപണം

ആരോപണം


ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ ഇന്ത്യയിലേക്ക് മടങ്ങേണ്ട മലയാളികളുടെ പട്ടികയ്ക്ക് പകരം എയർ ഇന്ത്യാ അധികൃതർ പ്രത്യേകം പട്ടിക തയ്യാറാക്കിയതുകൊണ്ടാണ് തങ്ങളെ വിളിക്കാത്തതെന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മലയാളികൾ എയർലൈൻസ് അധികൃതരുമായും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ട് വിവരമറിയിച്ചെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി.

 അറിയിപ്പ് ലഭിച്ചത് ഇമെയിലിൽ

അറിയിപ്പ് ലഭിച്ചത് ഇമെയിലിൽ

ഇമെയിൽ വഴി ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചവരാണ് ഇത്തരത്തിൽ വിമാനത്താവളത്തിലെത്തി കാത്ത് നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനാൽ നിരാശരായി മടങ്ങിയത്. ഇത്തരത്തിൽ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യൻ ഹൈക്കമ്മീഷന് ആണെന്നും യുയുകെഎംഎ ദേശീയ പ്രസിഡന്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 ഇന്ത്യൻ അധികൃതരുടെ ഇടപെടൽ തേടി

ഇന്ത്യൻ അധികൃതരുടെ ഇടപെടൽ തേടി


ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറാക്കിയ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും മടങ്ങാൻ കഴിയാത്ത വിഷയത്തിൽ ഇന്ത്യൻ അധികൃതർ ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സംഭവത്തിൽ യൂണിയൻ ഓഫ് യുകെ മലയാളീസ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാതെ നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചെത്തുന്നതിനായി മറ്റൊരു വിമാനത്തിന് അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കത്തെഴുതിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

English summary
Air India Failed To Confirm The Tickets, Many Stranded Keralites In UK Are in Trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X