Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു: രാത്രിയോടെ ദില്ലിയിലെത്തും

കാബൂൾ: താലിബാൻ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞ അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവസാനത്തെ വിമാനം പുറപ്പെട്ടു. എയർ ഇന്ത്യയുടെ എഐ 244 എന്ന വിമാനമാണ് 126 യാത്രക്കാരുമായി കാബൂളിൽ നിന്ന് പറന്നുയർന്നത്. ഇന്ന് രാത്രിയോടെ തന്നെ ഈ വിമാനം ദില്ലിയിലെത്തും. സാധാരണ ഗതിയിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് അഫ്ഗാൻ- ഇന്ത്യ സർവീസ് നടത്തുന്നത്. രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണവും ഏതാണ്ട് താലിബാന്റെ കയ്യിലായതോടെ ഇനിയുള്ള വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

ഇന്ന് സർവീസ് നടത്താനിരുന്ന ഒരു ചാർട്ടേർഡ് വിമാനം നിർത്തലാക്കിയതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാബൂളിലെ വ്യോമാർതിർത്തിയിൽ സൈനിക നീക്കം വ്യാപിപ്പിച്ചതോടെയാണ് സർവീസ് റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ യാത്രാവിമാനങ്ങൾ സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. താലിബാൻ തലസ്ഥാന നഗരമായ കാബൂളിലേക്ക് പ്രവേശിച്ചതോടെ ഹെലികോപ്റ്റർ അയച്ച് യുഎസ് എംബസിയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. ഇടക്കാല ഭരണകൂടത്തിന് അധികാരം കൈമാറുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. താലിബാൻ വിമതർ എല്ലാ ഭാഗത്ത് നിന്നും കാബൂളിലേക്ക് കടക്കുകയാണന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

airindia-21-146382

രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തിലും താലിബാന്‍ പ്രവേശിച്ചതോടെ സർക്കാർ ഏത് നിമിഷവും താഴെ വീണേക്കാമെന്ന അവസ്ഥയിലാണ്. രാജ്യത്തെ സ്ഥിതി ഗതികള്‍ പ്രസിഡന്റ് അഷ്റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

കാബൂളിന്റെ സമാധാനപരമായ കീഴടങ്ങലിന് വേണ്ടി സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് താലിബാൻ വക്താവ് പറഞ്ഞു. "സമാധാനപരവും തൃപ്തികരവുമായ അധികാര കൈമാറ്റം അംഗീകരിക്കുന്നതുവരെ കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും താലിബാൻ പോരാളികൾ സന്നദ്ധരായിരിക്കണം," എന്നും പ്രസ്താവനയിൽ പറയുന്നു. സെപ്റ്റംബർ 11ലെ ആക്രമണത്തിന് ശേഷം 20 വർഷം മുമ്പ് അമേരിക്ക കാബൂളിൽ പുറത്താക്കിയ താലിബാൻ വൻ മുന്നേറ്റം നടത്തിക്കൊണ്ടാണ് ദിനംപ്രതി മുന്നോട്ടുപോകുന്നത്.
അഫ്ഗാനിസ്ഥാന്റെ സൈനിക പ്രതിരോധം തകർന്നതിനാൽ സൈനിക പിന്മാറ്റം പൂർത്തിയാകുന്നതോടെ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പൂർണ്ണമായി പിടിച്ചെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+