എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, കടലിന് മുകളിൽ വെച്ച് യൂടേൺ, ദ്വീപിൽ അടിയന്തര ലാൻഡിംഗ്
ബാങ്കോക്ക്: അഹമ്മദാബാദിലെ വിമാനദുരന്തത്തിന് തൊട്ട് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍ നിന്നും ന്യൂ ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 379 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് വിമാനം സമീപത്തുളള ദ്വീപില്‍ അടിയന്തരമായി നിലത്തിറക്കി.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് 'വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട്' എന്ന കുറിപ്പ് ലഭിച്ചത്. ഇയാളെ വിമാനത്താവള അധികൃതര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. 156 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരെ എല്ലാവരേയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് തായ്‌ലന്‍ഡ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ ബോംബോ മറ്റ് അപകട സാധ്യതകളോ കണ്ടെത്താനായിട്ടില്ല.

AI Generated Image
രാവിലെ 9.30തിനാണ് ഫുക്കേറ്റില്‍ നിന്നും വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് ആന്‍ഡമാന്‍ സമുദ്രത്തിന് മുകളിലൂടെ കറങ്ങി ഫുക്കെറ്റിലേക്ക് തിരികെ പറന്ന വിമാനം ദക്ഷിണ തായ് ദ്വീപില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോംബ് ഭീഷണി എവിടെ നിന്ന് വന്നു എന്നതടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications