Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ വിമാനം എത്തുംമുമ്പ് മിസൈല്‍ പതിച്ചു; ഇസ്രായേലിലേക്ക് പറന്ന വിമാനം യുഎഇയിലേക്ക്

ടെല്‍ അവീവ്: ഡല്‍ഹിയില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ടെല്‍ അവീവില്‍ ശക്തമായ മിസൈല്‍ ആക്രമണം നടന്ന സാഹചര്യത്തിലാണിത്. എയര്‍ ഇന്ത്യ വിമാനം യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഇസ്രായേലിലെ വിമാനത്താവളത്തിന് തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്.

മെയ് ആറ് വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണിതെന്ന് വിമാന കമ്പനി അറിയിച്ചു. ഇസ്രായേലിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമാണ് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട്. ഇവിടെയാണ് മിസൈല്‍ ആക്രമണം നടന്നത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതോടെ മുഴുവന്‍ പുക നിറഞ്ഞു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു ഓടി.

airindia flight to israel diverted to uae

യമനിലെ ഹൂത്തികളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിനും കൂട്ടക്കൊലയ്ക്കും പ്രതികാരമായിട്ടാണ് ഹൂത്തികളുടെ നീക്കം. ഹൂത്തികളെ ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം യമനില്‍ ആക്രമണം നടത്തിയിരുന്നു. നിരവധി പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ജോര്‍ദാന്‍ ആകാശത്തുവച്ച്

എയര്‍ ഇന്ത്യയുടെ എഐ139 വിമാനമാണ് ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി കടന്നുവേണം ഇസ്രായേലില്‍ എത്താന്‍. ജോര്‍ദാനിലെ ആകാശത്ത് വിമാനം എത്തിയപ്പോഴാണ് ടെല്‍ അവീവ് വിമാനത്താവളത്തില്‍ ആക്രമണം നടന്നുവെന്ന വാര്‍ത്ത വന്നത്. ഉടനെ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. അബുദാബിയിലെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയിട്ടുണ്ട്.

വൈകാതെ വിമാനം അബുദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. ഇസ്രായേലിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും മെയ് ആറ് വരെ എയര്‍ ഇന്ത്യ നിര്‍ത്തി. എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് ഇസ്രായേലിലേക്ക് പോയിരുന്നത്. ലാന്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് അനിഷ്ട സംഭവങ്ങള്‍. വിമാനങ്ങളുടെ യാത്ര ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 ഡോട്ട് കോം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടു.

ജോര്‍ദാനിന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് എയര്‍ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടത് എന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ടെല്‍ അവീവ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും തല്‍ക്കാലം നിര്‍ത്തിവച്ചു. മിസൈല്‍ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ ഇസ്രായേല്‍ പോലീസ് കമാന്റര്‍ വയര്‍ ഹിറ്റ്‌സ്‌റോണി പങ്കുവച്ചു. ടെര്‍മിനല്‍ മൂന്നിലെ പാര്‍ക്കിങ് കേന്ദ്രത്തിന് അടുത്താണ് മിസൈല്‍ പതിച്ചത്.

വെറുതെ വിടില്ലെന്ന് ഇസ്രായേല്‍ മന്ത്രി

മിസൈല്‍ പതിച്ച ഭാഗത്ത് ചില നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും കാര്യമായ നഷ്ടമില്ല. ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കറ്റ്‌സ് പറഞ്ഞു. സുരക്ഷാ-പ്രതിരോധ ചുമതലയുള്ള മന്ത്രിമാരുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ ചര്‍ച്ച നടത്തും. ശക്തമായ തിരിച്ചടി ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

ഗാസയില്‍ ഒന്നര വര്‍ഷത്തോളമായി ഇസ്രായേല്‍ ആക്രമണം തുടങ്ങിയിട്ട്. അതിനിടെ ലബ്‌നാനിലും ആക്രമണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം സിറിയയിലെ സുപ്രധാന മേഖലയിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തി. ഇതിനെതിരെ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. ഖത്തറിന് രണ്ട് നിലപാടാണുള്ളത് എന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. അതേസമയം, അമേരിക്കന്‍ എണ്ണ കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചു. ഇതോടെ മേഖലയില്‍ യുദ്ധഭീതി വ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അടുത്താഴ്ച വരാനിരിക്കെയാണ് ഈ സംഭവങ്ങള്‍.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+