യാത്രക്കാരെ ചതിച്ച് എയർഇന്ത്യ: കൊവിഡ് കാലത്തെ വിമാന ടിക്കറ്റിൽ മുഴുവൻ റീഫണ്ടില്ല
ദോഹ: ലോക്ക്ഡൌൺ കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റ് റീഫണ്ട് ചെയ്യാത്ത നടപടിയിൽ എയർഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലെ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് എയർ ഇന്ത്യയുടെ നീക്കം. ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ 156 റിയാലോളം വരുന്ന തുക കുറച്ചുനൽകുന്ന കമ്പനിയുടെ നിലപാടാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും പരാതിനൽകാനാണ് പ്രവാസികളുടെ സംഘടനകൾ ഒരുങ്ങുന്നത്.
അതേ സമയം സുപ്രീം കോടതിയുടെ അധികാരം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതിനാൽ രാജ്യത്തിന് പുറത്തുള്ള യാത്രക്കാർക്ക് ഈ ഉത്തരവ് ബാധകമാകില്ലെന്ന കമ്പനി സ്വീകരിച്ചിട്ടുള്ളതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് എടുത്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നുണ്ടെങ്കിലും ദോഹയിൽ നിന്നെടുത്ത എയർ ഇന്ത്യാ ടിക്കറ്റിന്റെ തുകയുടെ നല്ലൊരു ഭാഗം സർവീസ് ചാർജ് എന്ന പേരിൽ ഈടാക്കുന്നത്. ഇത് പ്രവാസി ഇന്ത്യക്കാരോടുള്ള വിവേചനമാണെന്നും പ്രവാസികളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് കാലത്ത് ബുക്ക് ചെയ്ത് യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ വരെ യാത്ര ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ ഖത്തർ എയർവേയ്സും, ഇൻഡിഗോ വിമാനങ്ങളും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുകയോ നിശ്ചിത കാലാവധിക്കുള്ളിൽ യാത്ര ചെയ്യുന്നതിനുള്ള വൌച്ചറുകൾ നൽകുകയോ ചെയ്യുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകളെല്ലാം ചൂണ്ടിക്കാണിച്ച് ദോഹയിലെ കെഎംസിസി, സംസ്കൃതി, ഇൻകാസ് അടക്കമുള്ള പ്രധാന പ്രവാസി അസോസിയേഷൻ നേതാക്കൾ അധികൃതരെ നേരിട്ട് കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.
നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications