കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ ആനുകൂല്യം എയര്‍ഇന്ത്യക്ക് പൊല്ലാപ്പാകും; മോദി നീക്കത്തിന് തിരിച്ചടി, പുതിയ ആവശ്യം!!

സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഇസ്രായേല്‍ സര്‍ക്കാരും എയര്‍ ഇന്ത്യയും എതിര്‍ കക്ഷികളാണ്.

Google Oneindia Malayalam News

ദില്ലി/തെല്‍ അവീവ്: ദില്ലിയില്‍ നിന്ന് ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലേക്ക് സൗദി അറേബ്യയ്ക്ക് മുകളിലൂടെയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ നീക്കങ്ങളുടെ വിജയമായിരുന്നു ഈ പാത അനുവദിച്ചു കിട്ടിയത്. നേരത്തെ ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി തങ്ങളുടെ വ്യോമ പാത അനുവദിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ സൗദി പച്ചക്കൊടി കാട്ടി. ഇതോടെ ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള യാത്ര എളുപ്പമായി. നേരത്തെ വളഞ്ഞ വഴി സഞ്ചരിച്ചരുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം എയര്‍ ഇന്ത്യക്ക് ലഭിച്ചു തുടങ്ങി. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് ഏറെ നാള്‍ ഈ സര്‍വീസ് നടത്താന്‍ സാധിക്കില്ലേ എന്ന ചോദ്യമാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പാരയായി വന്നിരിക്കുന്നത് ഇസ്രായേല്‍ വിമാനകമ്പനിയാണ്...

തങ്ങള്‍ക്കും കിട്ടണം, അല്ലെങ്കില്‍

തങ്ങള്‍ക്കും കിട്ടണം, അല്ലെങ്കില്‍

ഇസ്രായേല്‍ വിമാന കമ്പനിയായ എല്‍ അല്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇസ്രായേല്‍ സുപ്രീംകോടതിയില്‍ കമ്പനി പരാതി നല്‍കി. എയര്‍ ഇന്ത്യയ്ക്ക് നല്‍കിയ ആനുകൂല്യം തങ്ങള്‍ക്കും കിട്ടണമെന്നും അല്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ സൗദി വഴിയുള്ള സര്‍വീസ് നിര്‍ത്തണമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇപ്പോള്‍ എയര്‍ ഇന്ത്യക്ക് സൗദി പാത അനുവദിച്ചത് എല്‍ അല്‍ കമ്പനിക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നാണ് അവരുടെ പരാതി. കാരണം എയര്‍ ഇന്ത്യക്ക് മാത്രമാണ് സൗദി വ്യോമ പാത അനുവദിച്ചിട്ടുള്ളത്. ഇസ്രായേല്‍ വിമാനങ്ങള്‍ ഇപ്പോഴും പഴയ വളഞ്ഞ വഴിക്ക് തന്നെയാണ് പറക്കുന്നത്. അത് വന്‍ നഷ്ടമുണ്ടാക്കുന്ന വഴിയാണ്.

കോടതി തീരുമാനം

കോടതി തീരുമാനം

നേരത്തെ ദില്ലിയില്‍ നിന്ന് തെല്‍ അവീവിലേക്ക് 10 മണിക്കൂളോറം വേണ്ടി വന്നിരുന്നു. അറബി കടലിനും ചെങ്കടലിനും മുകളിലൂടെ വളഞ്ഞ വഴിയായിരുന്നു പഴയ സര്‍വീസുകള്‍. എന്നാല്‍ ഇന്ധന ചെലവും ടിക്കറ്റ് നിരക്കും സമയവും എല്ലാം ഇപ്പോള്‍ മാറി. സൗദി വഴി എയര്‍ ഇന്ത്യക്ക് സര്‍വീസ് ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ഏഴ് മണിക്കൂര്‍ മതി തെല്‍ അവീവിലെത്താന്‍. ഇങ്ങനെയാകുമ്പോള്‍ എല്ലാ യാത്രക്കാരും എയര്‍ ഇന്ത്യയെ ആശ്രയിക്കും. ഇസ്രായേല്‍ കമ്പനി തകരുകയും ചെയ്യും. ഇതാണ് എല്‍ അല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിന്റെ കാരണം. സുപ്രീംകോടതി തീരുമാനം എയര്‍ ഇന്ത്യയ്ക്കും നിര്‍ണായകമാണ്.

6000 പേരുടെ കാര്യം

6000 പേരുടെ കാര്യം

ഇസ്രായേലിനെ മുസ്ലിം രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിലേക്കുള്ള സര്‍വീസിന് വ്യോമ പാത അനുവദിക്കാത്തത്. കേന്ദ്രസര്‍ക്കാര്‍ സൗദി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. എയര്‍ ഇന്ത്യക്ക് സര്‍വീസിന് സൗദി അനുമതി നല്‍കി. ഇതോടെ എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ രണ്ട്് മണിക്കൂര്‍ നേരത്തെ എത്താന്‍ തുടങ്ങി. എല്‍ അല്‍ കമ്പനിയുടെത് പഴയ പോലെ പത്ത് മണിക്കൂര്‍ എടുത്താണ് സര്‍വീസ് നടത്തുന്നത്. ഇന്ന് ഇന്ത്യക്ക് സൗകര്യങ്ങള്‍ ലഭിച്ചു, നാളെ ഇതേ പാതയില്‍ തായ്‌ലന്റ് തുടങ്ങും, മറ്റു രാജ്യങ്ങളും വരും. അപ്പോഴും തങ്ങള്‍ പഴയ പാതയില്‍ സഞ്ചരിക്കും. അങ്ങനെ 6000 പേര്‍ ജോലി ചെയ്യുന്ന എല്‍ അല്‍ കമ്പനി നശിക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് തങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എല്‍ അല്‍ സിഇഒ അറിയിച്ചു.

കുഴഞ്ഞുമറിഞ്ഞ ബന്ധങ്ങള്‍

കുഴഞ്ഞുമറിഞ്ഞ ബന്ധങ്ങള്‍

സൗദി അറേബ്യയുമായുള്ള ബന്ധം ഇന്ത്യ എപ്പോഴും ഉപയോഗപ്പെടുത്താറുണ്ട്. ഇന്ത്യ അടുത്തകാലത്തായി ഇസ്രായേലുമായും അടുത്ത ബന്ധമാണ്. എന്നാല്‍ സൗദിയും ഇസ്രായേലും പ്രത്യക്ഷത്തില്‍ അടുപ്പമില്ല. മൂന്ന് രാജ്യങ്ങളെയും ബാധിക്കുന്ന വിഷയം വരുമ്പോള്‍ എന്തു ചെയ്യും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദില്ലിയിലും വന്നിരുന്നു. ഇസ്രായേലും ഇന്ത്യയും ബന്ധം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേലിലേക്കുള്ള വിമാനയാത്രയും സജീവമാക്കാന്‍ ആലോചിച്ചത്. തുടര്‍ന്ന് എളുപ്പമാര്‍ഗം തേടുന്നതിന്റെ ഭാഗമായിട്ടാണ് സൗദിയുടെ അനുമതി തേടിയതും എയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചതും.

സമ്മര്‍ദ്ദ തന്ത്രം ഇങ്ങനെ

സമ്മര്‍ദ്ദ തന്ത്രം ഇങ്ങനെ

എല്‍ അല്‍ അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍ (അയാട്ട)യെയും സമീപിച്ചിട്ടുണ്ട്. സൗദിയുമായി ചര്‍ച്ച ചെയ്ത് സൗദിയുടെ വ്യോമപാത ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തങ്ങള്‍ക്ക് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇസ്രായേല്‍ വിമാനകമ്പനിയുടെ ആവശ്യം. ഇസ്രായേല്‍ സര്‍ക്കാരിനോടും കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ഇസ്രായേല്‍ സര്‍ക്കാരും എയര്‍ ഇന്ത്യയും എതിര്‍ കക്ഷികളാണ്. ഇസ്രായേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം വഴി വ്യോമപാത ലഭിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. സൗദിയും അമേരിക്കയും അടുത്ത ബന്ധമാണ്. പക്ഷേ, സൗദിക്ക് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെ? തെളിവുണ്ടെന്ന് പ്രതി, കരുത്തോടെ അന്വേഷണ സംഘംനടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെ? തെളിവുണ്ടെന്ന് പ്രതി, കരുത്തോടെ അന്വേഷണ സംഘം

English summary
Israeli airline wants to put a stop to Air India’s new nonstop flight to Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X