കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ നിന്നുളള എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു, വിമാനത്തിൽ 179 പേർ, ഒഴിവായത് വൻ ദുരന്തം!

  • By Anamika Nath
Google Oneindia Malayalam News

സ്റ്റോക്‌ഹോം: സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ച് അപകടം. അര്‍ലാന്‍ഡ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് അപകമുണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തില്‍ 179 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഞങ്ങളുടെ ക്ഷേത്രത്തിൽ തന്ത്രിപ്പണി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിക്കേണ്ട, രാഹുലിന് മറുപടിഞങ്ങളുടെ ക്ഷേത്രത്തിൽ തന്ത്രിപ്പണി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിക്കേണ്ട, രാഹുലിന് മറുപടി

ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനമാണ് തലനാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ഒരു ചിറവ് അഞ്ചാം ടെര്‍മിനലിലുളള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു.

flight

എയര്‍ ഇന്ത്യയുടെ ബോയിംഗ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുളള അഞ്ചാം ടെര്‍മിനലിന് ഏകദേശം 50 മീറ്റര്‍ അകലത്ത് വെച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ വിമാനത്താവളത്തിലെ സുരക്ഷാ സേനയും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി. ചിറക് തട്ടിയെങ്കിലും യാത്രക്കാര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.

എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് ശേഷം വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും മൊബൈല്‍ സ്റ്റെയര്‍കേസ് ഉപയോഗിച്ച് പുറത്തെത്തിച്ചു. കെട്ടിടത്തില്‍ വിമാനത്തിന്റെ ഇടത് ചിറക് ഇടിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

English summary
Air India plane hits building at Stockholm airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X