കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു; എയര്‍ ഇന്ത്യ മുട്ടുമടക്കി!! അധികനിരക്ക് ഒഴിവാക്കിയെന്ന് അറിയിപ്പ്

Google Oneindia Malayalam News

ദുബായ്/ദില്ലി: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് പുറമെ കേന്ദ്ര വിദേശകാര്യ വകുപ്പും വിഷയത്തില്‍ ഇടപെട്ടതോടെയാണ് എയര്‍ഇന്ത്യ നിലപാട് മാറ്റിയത്. നിരക്ക് കുറച്ചതിന് പിന്നാലെ അടുത്തിടെ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പിന്‍വലിച്ചിട്ടുണ്ട്. പഴയ നിരക്കുകള്‍ തുടരാനാണ് തീരുമാനം. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ....

നിരക്ക് ഇരട്ടിപ്പിച്ചതില്‍ പ്രതിഷേധം

നിരക്ക് ഇരട്ടിപ്പിച്ചതില്‍ പ്രതിഷേധം

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഉത്തരേന്ത്യക്കാരേക്കാള്‍ നിരക്ക് കൂടുതല്‍ ദക്ഷിണേന്ത്യയിലുള്ളവര്‍ക്കായിരുന്നു. പ്രവാസലോകത്ത് വന്‍ പ്രതിഷേധത്തിനാണ് ഈ നടപടി കാരണമായത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ പിന്‍മാറ്റം.

പഴയ നിരക്ക് തുടരും

പഴയ നിരക്ക് തുടരും

നിരക്ക് വര്‍ധന പിന്‍വലിച്ചെന്നും പഴയ നിരക്ക് തുടരുമെന്നും എയര്‍ഇ ന്ത്യ അറിയിച്ചു. എന്നാല്‍ പഴയ നിരക്കിലും അശാസ്ത്രീയതയുണ്ടെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. തോന്നിയ പോലെ നിരക്കുകള്‍ ഈടാക്കുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ നിലപാട്.

സൗജന്യമായി മൃതദേഹം എത്തിക്കുന്ന രീതി

സൗജന്യമായി മൃതദേഹം എത്തിക്കുന്ന രീതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യമായ നടപടികളുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുക. ഈ സംവിധാനവും കഴിഞ്ഞദിവസം എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വരുത്തിയ എല്ലാമാറ്റങ്ങളും പിന്‍വലിച്ചതിനാല്‍ ഇക്കാര്യത്തില്‍ പഴയ ഇളവ് തുടരുമെന്ന് കരുതാം.

കുറഞ്ഞ വേതനമുള്ളവര്‍

കുറഞ്ഞ വേതനമുള്ളവര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ പകുതിയിലധികവും കുറഞ്ഞ വേതനം പറ്റുന്നവരാണ്. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഉയര്‍ന്ന നിരക്ക് ബാധ്യതയാകുമെന്ന് ബോധ്യപ്പെട്ടാല്‍ കോണ്‍സുലേറ്റ് എയര്‍ഇന്ത്യയെ അറിയിക്കും, പ്രത്യേക അപേക്ഷയും കൈമാറും. അത്തരം മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുകയാണ് രീതി. ഈ സംവിധാനം നിര്‍ത്തുമെന്നാണ് അടുത്തിടെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്.

അയല്‍രാജ്യങ്ങളിലെ അവസ്ഥ

അയല്‍രാജ്യങ്ങളിലെ അവസ്ഥ

ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ സൗജന്യമായിട്ടാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാറ്. പാകിസ്താനും ബംഗ്ലാദേശും സൗജന്യമായിട്ടാണ് മൃതദേഹം എത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. മൃതദേഹത്തോട് പോലും എയര്‍ ഇന്ത്യ ക്രൂരത കാണിക്കുന്നുവെന്നാണ് പ്രവാസികളുടെ ആക്ഷേപം. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എയര്‍ഇന്ത്യക്കെതിരെ ഇക്കാര്യത്തില്‍ രംഗത്തുവന്നിരുന്നു.

ഒന്നര ലക്ഷത്തോളം രൂപ

ഒന്നര ലക്ഷത്തോളം രൂപ

നഷ്ടക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ നേരത്തെ നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. ഈ നിരക്ക് പ്രകാരം ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരുന്നത്. ശവപ്പെട്ടിക്ക് 1800 ദിര്‍ഹം, എംബാമിങിന് 1100, ആംബുലന്‍സ് വാടക 220, മരണ സാക്ഷ്യപത്രത്തിന് 65, കാര്‍ഗോയ്ക്ക് 4000 ദിര്‍ഹം. മൃതദേഹത്തെ അനുഗമിക്കുന്ന വ്യക്തിയുടെ ടിക്കറ്റ് കൂടി ഉള്‍പ്പെടുത്തി 7200 ദിര്‍ഹമായിരുന്നു ചെലവ്.

ദക്ഷിണേന്ത്യയ്ക്ക് കൂടിയ നിരക്ക്

ദക്ഷിണേന്ത്യയ്ക്ക് കൂടിയ നിരക്ക്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങള്‍ക്ക് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കും. ഉത്തരേന്ത്യയിലേക്കുള്ള മൃതദേഹങ്ങള്‍ക്് 17 ദിര്‍ഹവും. ഈ വിവേചനവും അവസാനിപ്പിക്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിയാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ഈ രീതിയും മാറ്റണമെന്നാണ് പ്രവാസി സംഘടനകളുടെ നിലപാട്.

ഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചു ഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചു

English summary
Air india withdraw over charge on dead bodies cargo to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X