കുവൈത്തിൽ വിമാനത്തിൻെറ ചക്രത്തിനടിയിൽപെട്ട് മലയാളി യുവാവ് മരിച്ചു
Recommended Video
കുവൈത്ത്: കുവൈത്തില്‍ വിമാനത്തിന്‍റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേഴ്സിന്‍റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രനാണ്(34) മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.
ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെയുണ്ടായ സാങ്കേതി തകരാറിനെ തുടര്‍ന്ന് വിമാനത്തിന്‍റെ മുന്‍ചക്രം ആനന്ദ് രാമചന്ദ്രന്‍റെ ശശീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയര്‍വേസ് ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫി. മകള്‍ നൈനിക ആനന്ദ്.












Click it and Unblock the Notifications