കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് മുന്നറിയിപ്പ് തള്ളി: സിറിയയിലെ അവസാന വിമത കേന്ദ്രത്തിനെതിരേ റഷ്യ ആക്രമണം തുടങ്ങി

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് സിറയിയിലെ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ ഇദ്ലിബിനെതിരേ റഷ്യ-സിറിയ സംയുക്ത സൈന്യം ആക്രമണം തുടങ്ങി. ചൊവ്വാഴ്ച മാത്രം 23 വ്യോമാക്രമണങ്ങളാണ് മേഖലയെ ലക്ഷ്യംവച്ചുണ്ടായത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സിവിലയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇദ്‌ലിബിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ജിസ്ര്‍ അല്‍ ശുഗൂര്‍ നഗരം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇദ്‌ലിബില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് റഷ്യയോടും തുര്‍ക്കിയോടും യുഎന്നും ആവശ്യപ്പെട്ടിരുന്നു.

നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിമാറിയിടുന്ന ശശി ഒരു പന്നത്തരവും ചെയ്യില്ല; കണക്കിന് കൊട്ടി ജയശങ്കർനീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിമാറിയിടുന്ന ശശി ഒരു പന്നത്തരവും ചെയ്യില്ല; കണക്കിന് കൊട്ടി ജയശങ്കർ

മൂന്ന് ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഇദ്ലിബ് ജനസംഖ്യയുടെ പകുതിയും വിമത പോരാളികളാണ്. നേരത്തേ സിറിയന്‍ സൈന്യം മോചിപ്പിച്ച അലിപ്പോ, കിഴക്കന്‍ ഗൗത്ത, ദര്‍ആ എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവിടേക്ക് കുടിയേറിയവരാണിവര്‍. ഈ പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത നിരവധി സിവിലിയന്‍മാരും ഇദ്ലിബില്‍ എത്തിയിട്ടുണ്ട്. അതേസമയം, തുര്‍ക്കിയുടെ സൈനിക സാന്നിധ്യമുള്ള പ്രദേശം കൂടിയാണ് ഇദ്ലിബ്. ഇവിടെയുള്ള വിവിധ വിമത വിഭാഗങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്.

syria-1536117094.

മേഖലയില്‍ സജീവമായ അല്‍ നുസ്റ ഫ്രണ്ട് സിറിയന്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തുന്നതായും മേഖലയില്‍ റഷ്യന്‍ സൈനിക താവളങ്ങളെ ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുന്നതായും റഷ്യ കുറ്റപ്പെടുത്തിയിരുന്നു. നേരത്തേ അല്‍ഖാഇദയുടെ ഭാഗമായിരുന്നു ഇപ്പോള്‍ ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടന്ന അല്‍ നുസ്റ ഫ്രണ്ട്.

English summary
Air raids have pounded areas in Syria's last rebel-held province of Idlib, killing several civilians,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X