ദുബായില്‍ ഇനി ഊബർ വിളിക്കേണ്ടി വരില്ല, വരുന്നു എയർ ടാക്സി: അബുദാബിയും ഫുജൈറയും പോവാം
ഗതാഗത രംഗത്ത് വിപ്ലവകരമായ പദ്ധതികളുമായിട്ടാണ് ദുബായ് മുന്നോട്ട് പോവുന്നത്

യാത്രാ രംഗത്ത് പുതിയ വിപ്ലവുമായി യു എ ഇ. 2026 ഒടെ എമിറേറ്റിലുടനീളം എയർ ടാക്സികള്‍ സജീവമാക്കാനാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ)യുടെ ലക്ഷ്യം. എയർ ടാക്‌സികളിൽ ദുബായിലെ ആകാശത്ത് കുതിച്ചുയരുന്നതോടെ ഭാവിയിൽ ഊബർ യാത്രയ്ക്ക് ചെലവ് കുറവായിരിക്കുമെന്ന് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും 2026-ൽ തന്നെ എയർ ടാക്സികളിൽ പറക്കാമെന്നുമാണ് ആർ ടി എ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

സാധാരണ യൂബറിന്റെ വിലയിൽ നിന്ന്
"സാധാരണ യൂബറിന്റെ വിലയിൽ നിന്ന് ഇത് വളരെ അകലെയായിരിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അപ്പോഴാണ് ഇത് ആർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു സാധാരണ സേവനമായി മാറുന്നത്.". ആർ ടി എയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബഹ്‌റോസിയൻ പറഞ്ഞു.

ഞായറാഴ്ച, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നഗരത്തിലെ പുതിയ എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ആർ ടി എ പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് രംഗത്ത് വന്നത്. മൂന്ന് വർഷത്തിനുള്ളിൽ ടാക്സികൾ പ്രവർത്തിക്കുമെന്നാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കുന്നത്.

എയിൽ നിന്ന് പോയിന്റ് ബിയിലേക്ക്
അതേസമയം തന്നെ പദ്ധതിയുടെ തുടക്കത്തില്‍ ചാർജ് അല്‍പം ഉയർന്നതായിരിക്കുമെന്നും അഹമ്മദ് ബഹ്‌റോസിയൻ വ്യക്തമാക്കുന്നു. "എയിൽ നിന്ന് പോയിന്റ് ബിയിലേക്ക് കഴിയുന്നത്ര വേഗത്തിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനായി അൽപ്പം ഉയർന്ന ഫീസ് നൽകേണ്ടി വരും. വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും തുടക്കത്തിൽ വില കൂടുതൽ ആകർഷകമാകാം," അദ്ദേഹം പറഞ്ഞു.
Spinach Benefits: ഇലക്കറികളിലെ ഒരു സൂപ്പർസ്റ്റാറാണ് ചീര, കണ്ണിന് മുതല്‍ മുടിക്ക് വരെ ആരോഗ്യപ്രദം

വാഹനങ്ങളുടെ ഉൽപ്പാദനം വർദ്ധിക്കുന്നതിനനുസരിച്ച്, സാങ്കേതികവിദ്യയുടെ വില കുറയുകയും, ഞങ്ങൾക്ക് കൂടുതൽ ഡിമാൻഡ് ലഭിക്കുകയും ചെയ്യും. ഞങ്ങൾ പദ്ധതിയുമാടി മുന്നോട്ട് പോകുമ്പോൾ, നഗരത്തിൽ താമസിക്കുന്ന നിരവധി ആളുകൾക്ക് ഇത് ദൈനംദിന ഗതാഗത മാർഗ്ഗമായി മാറുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അഹമ്മദ് ബഹ്‌റോസിയൻ വ്യക്തമാക്കുന്നു.

ഇലക്ട്രിക് യർ ടാക്‌സികൾക്ക്
ഇലക്ട്രിക് യർ ടാക്‌സികൾക്ക് സീറോ ഓപ്പറേറ്റിംഗ് എമിഷൻ, 241 കിലോമീറ്റർ പരമാവധി റേഞ്ച്, മണിക്കൂറിൽ 300 കിലോമീറ്റർ വേഗത എന്നിവയും ഉണ്ടായിരിക്കും. ടാക്സികൾ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള റേഞ്ച് ലഭ്യമായാല്‍ അന്തർ-നഗര യാത്ര ഒരു സാധ്യതയായിരിക്കാം. "ഈ വാഹനങ്ങളുടെ റേഞ്ച്, അവ പൂർണമായും ഇലക്ട്രിക് ആണെങ്കിലും, ഇന്റർസിറ്റി ട്രിപ്പുകൾ നടത്താൻ അവരെ അനുവദിക്കുന്നു. അതിനാൽ ഭാവിയിൽ ദുബായിൽ നിന്ന് അബുദാബിയിലേക്കും ദുബായിൽ നിന്ന് ഫുജൈറയിലേക്കും യാത്രകൾ നടത്താം.''- ബഹ്‌രോസിയാൻ പറയുന്നു.

സുരക്ഷ, സുസ്ഥിരത, താങ്ങാനാവുന്ന വില എന്നിവയാണ് എയർ ടാക്‌സികൾ ആസൂത്രണം ചെയ്യുമ്പോൾ RTA പരിഗണിക്കുന്ന പ്രധാന ഘടകങ്ങൾ. "ഞങ്ങളുടെ ടാക്സികൾ, ബസുകൾ, മെട്രോ സൈക്ലിംഗ് തുടങ്ങിയ എല്ലാ മോഡുകളിലും വളരെ ശക്തമായ സുരക്ഷാ റെക്കോർഡ് ഞങ്ങൾക്കുണ്ട്, അതിനാൽ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. ദുബായിലെയും യുഎഇയിലെയും അജണ്ടയിൽ സുസ്ഥിരത ഇപ്പോൾ വളരെ മുന്നിലാണ്. ഉദാഹരണത്തിന് ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ഈ എയർ ടാക്സികൾ വൈദ്യുതിയില്‍ പ്രവർത്തിക്കുന്നതും ശബ്ദ രഹിതവുമായിരിക്കും'' ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനായാൽ
സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനായാൽ മാത്രമേ എയർ ടാക്സി പോലൊരു സേവനം നഗരത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. "ഒരു സേവനം വളരെ ഉയർന്ന വിലയുള്ളതാണെങ്കിൽ, അത് വിനോദസഞ്ചാരികൾക്ക് മാത്രമായി മാറും. അതിനാൽ സേവനത്തിന്റെ വില ഒടുവിൽ എല്ലാവർക്കും താങ്ങാനാവുന്ന തലത്തിലേക്ക് കുറയുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഓപ്പറേറ്റർമാരുമായി പ്രവർത്തിക്കും." ബഹ്‌രോസിയാൻ കൂട്ടിച്ചേർത്തു.
-
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ












Click it and Unblock the Notifications