പഴക്കം ചെന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗം, വിമാന സര്‍വീസുകള്‍ റദ്ദാക്കി
ലണ്ടന്‍: ബ്രിട്ടന്‍ പോലുള്ള വലിയ സിറ്റികളില്‍ പഴക്കം ചെന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നാണക്കേട് തന്നെ. ഇത്രമാത്രം അധഃപതിച്ചു പോയോ ബ്രിട്ടന്‍ എന്നു ചോദിക്കേണ്ടി വരും. വര്‍ഷങ്ങള്‍ക്കു മുന്‍പു മാറ്റേണ്ട സോഫ്റ്റ്‌വെയറാണു ബ്രിട്ടനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് നിങ്ങള്‍ക്കു വിശ്വസിക്കാന്‍ പറ്റുമോ. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനിലെ വിമാനത്താവളത്തില്‍ ഉള്ള പ്രധാന പ്രതിസന്ധി ഇതാണ്. ആയിരക്കണക്കിനു ജനങ്ങളാണ് ഇതുമൂലം വലയുന്നത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിലെ കംപ്യൂട്ടര്‍ തകരാര്‍മൂലം ഹീത്രോ വിമാനത്താവളത്തില്‍ രണ്ടു ദിവസമായി വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. നാല്‍പതിലേറെ വിമാനങ്ങളും ഇതിനോടകം റദ്ദാക്കി. സര്‍വീസു നടത്തിയവയില്‍ പലതും മണിക്കൂറുകള്‍ വൈകി ഓടി. ഇതുമൂലം ആയിരക്കണക്കിനു യാത്രക്കാരാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. യാത്രക്കാരുടെ പരാതി കൂടിയപ്പോഴും അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. രണ്ടു വര്‍ഷം കൂടി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ബ്രിട്ടന് തല കുനിക്കാന്‍ ഇതിലും വലിയ നാണക്കേട് വേണോ..

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണു ഹീത്രോ. വിമാന യാത്രകള്‍ പേടി സ്വപ്‌നമായ ഈ ലോകത്ത് ഇതുംകൂടി കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് യാത്രക്കാര്‍ക്ക് സുരക്ഷിതം.വിശ്വാസം ആരില്‍ അര്‍പ്പിക്കണം യാത്രക്കാര്‍. സോഫ്റ്റ്‌വെയര്‍ ഇങ്ങനെ പണിമുടക്കിയാല്‍ വിമാന തകരാറുകള്‍ ആവര്‍ത്തിക്കും. പരിഹാരം കാണില്ലെന്നു പറയുന്ന ബന്ധപ്പെട്ടവര്‍ക്ക് വിമാനങ്ങള്‍ പറന്നുയരുന്നതു വരെ മാത്രമേ ഉത്തരവാദിത്വം ഉള്ളൂ എന്നാണോ. അതു കഴിഞ്ഞാല്‍ എന്തെങ്കിലും സംഭവിച്ചോട്ടെ എന്നു പറയുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
ഹീത്രോ വിമാനത്താവളത്തിനു പുറമേ സ്റ്റാന്‍സ്‌റ്റെഡ്, എഡിന്‍ബറോ, ബര്‍മിങ്ങാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ വൈകുന്നുണ്ട്. അമേരിക്കന്‍ വ്യോമ പാതയ്ക്കുവേണ്ടി 1960ല്‍ തയാറാക്കിയ കംപ്യൂട്ടര്‍ സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ പുതുക്കാതെ വീഴ്ച വരുത്തുന്നത് പരിതാപകരമായ കാഴ്ച തന്നെ. ജോവിയല്‍ എന്നുപേരായ നിലവില്‍ ആര്‍ക്കും അറിയാത്ത കംപ്യൂട്ടര്‍ ഭാഷയാണ് എടിസി ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി മാത്രം കംപ്യൂട്ടര്‍ പ്രഫഷനലുകളെ ജോവിയല്‍ പ്രോഗ്രാമിങ് പഠിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്നും വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications