എയര്‍ ഏഷ്യയുടെ ബ്ലാക് ബോക്സ് കണ്ടെത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ 162 പേരുമായി കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇന്തോനേഷ്യന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജാവ കടലില്‍ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെടുത്ത സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളിവിലാണ് ബ്ലാക്ബോക്സിന്റെ സ്ഥാനം. ബ്ലാക് ബോക്സ് തിങ്കളാഴ്ച കരയ്ക്കെത്തിക്കും.
വിമാനം തകര്‍ന്നത് എങ്ങനെയെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരവെ ബ്ലാക് ബോക്സ് പരിശോധിക്കുന്നതോടെ അതിനുള്ള ഉത്തരം ലഭിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വിമാനം മോശം കാലാവസ്ഥമൂലം തകര്‍ന്നെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്കാന് വിമാനക്കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

വിമാനത്തിന്റെ വാല്‍ഭാഗം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. അതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വിമാനത്തിന്റെ മറ്റു ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ പ്രധാനഭാഗം ഇപ്പോഴും കടലിനടിയില്തന്നെയാണുള്ളത്. ഇവ കണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗംപേരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. വിമാനം തകര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ മൃതദേഹം വീണ്ടെടുക്കുക ഏറെക്കുറെ അസാധ്യമാണ്. 40 ഓളം പേരുടെ മൃതദേഹമാണ് ഇതുവരെയായി കണ്ടെടുക്കാന്‍ സാധിച്ചത്. മറ്റുള്ള യാത്രക്കാരുടെ ബന്ധുക്കള്‍ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications