കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഏഷ്യയുടെ ബ്ലാക് ബോക്‌സ് കണ്ടെത്തി

  • By Gokul
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ 162 പേരുമായി കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇന്തോനേഷ്യന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജാവ കടലില്‍ വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെടുത്ത സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളിവിലാണ് ബ്ലാക്‌ബോക്‌സിന്റെ സ്ഥാനം. ബ്ലാക് ബോക്‌സ് തിങ്കളാഴ്ച കരയ്‌ക്കെത്തിക്കും.

വിമാനം തകര്‍ന്നത് എങ്ങനെയെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരവെ ബ്ലാക് ബോക്‌സ് പരിശോധിക്കുന്നതോടെ അതിനുള്ള ഉത്തരം ലഭിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വിമാനം മോശം കാലാവസ്ഥമൂലം തകര്‍ന്നെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ വിമാനക്കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

airasia-flight

വിമാനത്തിന്റെ വാല്‍ഭാഗം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. അതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വിമാനത്തിന്റെ മറ്റു ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ പ്രധാനഭാഗം ഇപ്പോഴും കടലിനടിയില്‍തന്നെയാണുള്ളത്. ഇവ കണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗംപേരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. വിമാനം തകര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ മൃതദേഹം വീണ്ടെടുക്കുക ഏറെക്കുറെ അസാധ്യമാണ്. 40 ഓളം പേരുടെ മൃതദേഹമാണ് ഇതുവരെയായി കണ്ടെടുക്കാന്‍ സാധിച്ചത്. മറ്റുള്ള യാത്രക്കാരുടെ ബന്ധുക്കള്‍ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

English summary
Black Boxes Found says AirAsia CEO Fernandes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X