അത് ആ വിമാനം തന്നെ, കടലില്‍ മൃതദേഹങ്ങളും കണ്ടെത്തി
ജക്കാര്‍ത്ത: ജാവ കടലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ തന്നെയെന്ന് ഉറപ്പായി. കടലില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായും കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു.
എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുമായി ബന്ധം നഷ്ടപ്പെട്ട സ്ഥലത്തിന് അടുത്ത് തന്നെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. നേരത്തെ വിമാനത്തിന്റെ വാതിലെന്ന് കരുതുന്ന വസ്തു കടലില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

ബോര്‍ണിയോ ദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ഹെലികോപ്റ്ററില്‍ നിന്നാണ് മൃതദേഹങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. ഈ മൃതദേഹങ്ങള്‍ ഇന്തോഷ്യന്‍ നാവിക സേനയുടെ കപ്പിലില്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്നില്‍ പോലും ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനോടെ ആരെങ്കിലും ബാക്കിയായിട്ടുണ്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്ത വന്നിട്ടില്ല. വിമാനം ആകാശത്ത് വച്ച് പൊട്ടിത്തെറിക്കാതെ കടലില്‍ വീഴുകയായിരുന്നെങ്കില്‍ ചിലരെങ്കിലും ജീവനോടെ ശേഷിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും ക്വാലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് തിരിച്ച മലേഷ്യന്‍ വിമാനത്തിന്റെ ഗതി വന്നില്ല എയര്‍ഏഷ്യന്‍ വിമാനത്തിന് എന്ന് സമാധാനിക്കാം. മലേഷ്യന്‍ വിമാനമായ എംഎച്ച് 370 നെ കുറിച്ച് ഇതുവരേയും ഒരു വിവരവും ലഭിച്ചിട്ടില്ല.
ഡിസംബര്‍ 28 ഞായറാഴചയാണ് 162 യാത്രക്കാരുമായി എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യക്ഷമായത്.












Click it and Unblock the Notifications