എയര്‍ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണോ
ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനം ക്യുസെഡ് 8501 ജാവ കടലില്‍ തകര്‍ന്ന് വീണതാകാമെന്ന് റിപ്പോര്‍ട്ടുകള്‍. ജാവയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.
ജീവനക്കാരും യാത്രക്കാരും അടക്കം 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ കുട്ടികളാണ്. വിമാനത്തില്‍ യാത്രക്കാരായി ഇന്ത്യക്കാര്‍ ആരും തന്നെ ഇല്ലെന്നാണ് വിവരം.

ഡിസംബര്‍ 28 ന് രാവിലെയാണ് ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് പറയുന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ എയര്‍ബസ് വിമാനം കാണാതായത്. രാവിലെ എട്ടരയോടെ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു.
വിമാനം ജാവ കടലിന് മുകളിലൂടെ പോകുമ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒടുവില്‍ പൈലറ്റ് ബന്ധപ്പെടുമ്പോള്‍ കാലാവസ്ഥ മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാവ കടലിന് മുകളില്‍ ആകാശം മേഘാവൃതമായിരുന്നു ആ സമയത്ത്.

വിമാനം പതിവിന് വിപരീതമായ ദിശയിലേക്ക് മാറ്റുന്നതിന് പൈലറ്റ് അനുമതി ചോദിച്ചെങ്കിലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതിന് അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം വിമാനവുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടു.
ഇന്തോനേഷ്യയും സിംഗപ്പൂരും വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയുട്ടുണ്ട്.


Click it and Unblock the Notifications