എയര്‍ഏഷ്യ വിമാനദുരന്തം: നാല്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ജക്കാര്‍ത്ത: കാണാതായ എയര്‍ഏഷ്യ വിമാനം ക്യുസെഡ്8501 കടലില്‍ തകര്‍ന്ന് വീണത് തന്നെ. വിമാനത്തിലെ യാത്രക്കാരുടേതെന്ന് കരുതുന്ന 40 മൃതദേഹങ്ങള്‍ ജാവ കടലില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തു.
അപകടത്തില്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിമാനാവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ ചിലര്‍ കൈ ഉയര്‍ത്തിക്കാട്ടിയതായി ചില പൈലറ്റുമാര്‍ പറയുന്നുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ബോര്‍ണിയോ ദ്വീപിനടുത്ത് നിന്നാണ് മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ നാവികസേനയുടെ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്.
വിവരമറിഞ്ഞ് സുരബായ വിമാനത്താവളത്തിലേക്ക് വിമാനത്തിലെ യാത്രക്കാരുടെ ബന്ധുകള്‍ ഒഴുകിയെത്തുകയാണ്. ഇതിനിടെ രണ്ട് പേര്‍ ബോധരഹിതരായി വീഴുകയും ചെയ്തു.
ഡിസംബര്‍ 28 ഞായറാഴ്ച രാവിലെ ആണ് ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യക്ഷമായ.് വിമാനത്തില്‍ 162 പേരുണ്ടായിരുന്നു.












Click it and Unblock the Notifications