ആ വിമാനം അവിടെയില്ല, പിഴവ് പൈലറ്റിന്റേത്
ജക്കാര്‍ത്ത: ജാവ കടലില്‍ കഴിഞ്ഞ ദിവസം കണ്ട വസ്തുക്കള്‍ കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റേതല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. പൈലറ്റിന്റെ പിഴവാണ് വിമാനം അപകടത്തില്‍ പെടാനുള്ള കാരണമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
തിരച്ചിലിന്റെ പരിധി ദീര്‍ഘിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കടലില്‍ മാത്രമല്ല, തിരച്ചില്‍ കരയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യക്ക് ഒറ്റക്ക് ഇത് സാധ്യമാകാത്തതിനാല്‍ ലോക രാജ്യങ്ങളും സഹായത്തിനുണ്ട്.
വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണു എന്നാണ് അധികൃതര്‍ ഇപ്പോള്‍ കരുതുന്നത്. വിമാനം കടലിന്റെ അടിത്തട്ടില്‍ എത്തിയിട്ടുണ്ടാകാമെന്നും ഇന്തോനേഷ്യന്‍ അധികൃതര്‍ പറയുന്നു.

അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ വിമാനത്തിന് അപകടം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് പോലും ഇപ്പോഴും വ്യക്തമല്ലെന്നതാണ് സത്യം.
ജാവ കടലിന് മുകളില്‍ വച്ചാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഈ സമയം കാലാവസ്ഥ മോശമായിരുന്നു. 32,000 അടി ഉരത്തില്‍ പറക്കുകയായിരുന്ന വിമാനം 38,000 അടിയിലേക്ക് ഉര്‍ത്താന്‍ പൈലറ്റ് അനുവാദം ചോദിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ 34,000 അടി ഉയരത്തില്‍ മറ്റൊരു വിമാനം പറക്കുന്നുണ്ടായിരുന്നതിനാല്‍ എയര്‍ഏഷ്യ വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ അനുമതി കൊടുത്തില്ല. പിന്നീട് വിമാനവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. അനുമതി കൂടാതെ പൈലറ്റ് സ്വയം എടുത്ത തീരുമാനമാകാം അപകടത്തിലേക്ക് വഴിവച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജാവ കടലിലെ ബൊര്‍നിയോ, ബെലിടങ് ദ്വീപുകളോട് ചോര്‍ന്നുള്ള പ്രദേശങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കടലിലെ ചെറു ദ്വീപുകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. 30 കപ്പലുകളും 15 വിമാനങ്ങളും ഏഴ് ഹെലി കോപ്റ്ററുകളും ആണ് വിമാനത്തിനായി തിരച്ചില്‍ നടത്തുന്നത്. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 162 പേരുമായാണ് എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യക്ഷമായത്.












Click it and Unblock the Notifications