Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി എയര്‍ഹോസ്റ്റസിനെ തല്ലി, വിമാനം തിരിച്ചുപറത്തി

ബാങ്കോക്ക്: യാത്രക്കാരിയായ ചൈനീസ് യുവതിയും സുഹൃത്തും വിമാനം കത്തിക്കും എന്ന് ഭീഷണിമുഴക്കിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടു. തായ്‌ലന്‍ഡില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തായി എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാിരി എയര്‍ഹോസ്റ്റസിനെ ആക്രമിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ 174 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കിഴക്കന്‍ ചൈനയിലെ നഞ്ജിംഗിലേക്ക് പോകുകയായിരുന്നു യുവതിയും സുഹൃത്തും. ഒരുമിച്ച് സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് യുവതിയും സുഹൃത്തും ക്ഷുഭിതരായിരുന്നത്രെ. ഒരു പാത്രത്തില്‍ നൂഡില്‍സ് കൊണ്ടുവന്ന യുവതി ചൂടുവെള്ളത്തിന് ആവശ്യപ്പെട്ടു. ഈ ചൂടുവെള്ളമാണ് പിന്നീട് എയര്‍ഹോസ്റ്റസിന്റെ മുഖത്തൊഴിച്ചത്.

air-asia

സര്‍വ്വീസ് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് ഒരു യാത്രക്കാരി വിമാന ജീവനക്കാരിയെ ആക്രമിച്ചതായി എയര്‍ലൈന്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആക്രമണം നടത്തിയ യാത്രക്കാരിയുടെ വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടില്ല. സഹാത്രികര്‍ക്ക് കൂടി ഇവരുടെ പ്രവൃത്തികള്‍ അസഹനീയമായതോടെ ഡോണ്‍ മ്യൂംഗ് എയര്‍പോര്‍ട്ടിലേക്ക് വിമാനം തിരിച്ചുപറത്താന്‍ ക്യാപ്റ്റന്‍ തീരുമാനിക്കുകയായിരുന്നു.

യുവതിയുടെ കൂടെയുണ്ടായിരുന്ന ആളാണ് വിമാനം കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞാന്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നത്രെ ഈ സമയത്ത് യുവതി പറഞ്ഞുകൊണ്ടിരുന്നത്. ചൈനീസ് യാത്രക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പെരുമാറുന്നത് പൊതുവെ അത്ര നല്ല രീതിയില്ല. അടുത്തിടെ മാലിദ്വീപ് സന്ദര്‍ശനത്തില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പാങ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+