ഏയര്‍ഏഷ്യ വിമാനത്തിലെ എല്ലാവരും മരിച്ചു; ബ്ലാക് ബോക്സിനായി തിരച്ചില്‍
ജക്കാര്‍ത്ത: എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണത് തന്നെയെന്ന് സ്ഥിരീകരിച്ചു. കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്ന വാര്‍ത്തകള്‍ പിന്നീട് അധികൃതര്‍ നിഷേധിച്ചു. മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണത്രെ ഇതുവരെ കിട്ടിയത്.
തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളെന്ന് കരുതുന്ന വസ്തുക്കളും കടലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കടലില്‍ ഈ ഭഗത്ത് 25 മുതല്‍ 30 മീറ്റര്‍ വരെ ആഴമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരച്ചില്‍ മേഖലയില്‍ കടലിന്റെ അടിത്തട്ടില്‍ നിഴലുപോലെ കണ്ടത് വിമാനം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകള്‍ കൈകള്‍ ഉയര്ത്തിക്കാണിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരച്ചിലിനായി പോയ ഹെലി കോപ്റ്ററുകളിലെ പൈലറ്റുമാരായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വിവരം ഒന്നും ലഭിച്ചിട്ടില്ല.
യാത്രക്കാരില്‍ ആരും തന്നെ ജീവനോടെ ശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് എയര്‍ഏഷ്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ യാത്രക്കാരുടേയും കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ തന്നെ നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ സിംഗപ്പൂര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സഹായമെത്തിക്കാന്‍ അമേരിക്കന്‍ വിമാനവും കപ്പലും തയ്യാറായി നില്‍ക്കുകയാണ്.
ഡിസംബര്‍ 28 ന് രാവിലെ ആണ് ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 162 പേരുമായി എയര്‍ഏഷ്യയുടെ ക്യുസെഡ്8501 എയര്‍ബസ് വിമാനം അപ്രത്യക്ഷമായത്. ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചതായിരുന്നു വിമാനം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications