ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തി
ജക്കാര്‍ത്ത: അപ്രത്യക്ഷമായ എയര്‍ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നങ്ക ദ്വീപിനടുത്തായാണ് വിമാനത്തിന്റേതെന്ന് കരുതന്ന വസ്തുക്കള്‍ കണ്ടെത്തിയതെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ പറയുന്നത്.
തിരച്ചിലിനായി രംഗത്തെത്തിയ ഓസ്ട്രേലിയന്‍ വിമാനമാണ് അവശിഷ്ടങ്ങള്‍ കണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണമായ ഒരു സ്ഥിരീകരണം ഇപ്പോഴും വന്നിട്ടില്ല.

ജക്കാര്‍ത്ത എയര്‍ഫോഴ്സ് ബേസ് കമാണ്ടന്റ് റിയര്‍ മാര്‍ഷല്‍ ദ്വി പുത്രാന്തോ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഓസ്ട്രേലിയയുടെ ഓറിയോണ്‍ വിമാനമാണ് തിരച്ചിലിനിടെ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഏയര്ഏഷ്യയുടെ ക്യൂസെഡ് 8501 വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ട സ്ഥലം നങ്ക ദ്വീപിനടുത്താണെന്നാണ് വിവരം. അതുകൊണ്ട് തന്നെ കണ്ടെത്തിയത് വിമാനത്തിന്റെ ഭാഗങ്ങള്‍ തന്നെ ആകാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഈ മേഖലയില്‍ ഇപ്പോഴും കാലാവസ്ഥ അനുകൂലമല്ല. ഇന്തോനേഷ്യയില്‍ നിന്നുള്ള തിരച്ചില്‍ സംഘം നങ്ക ദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
ഡിസംബര്‍ 28 ന് രാവിലെ ആണ് യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരുമായി എയര്‍ഏഷ്യയുടെ ക്യുസെഡ് 8501 വിമാനം അപ്രത്യക്ഷമായത് .
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications