ഹെലികോപ്റ്ററും ചെറുവിമാനവും ആകാശത്ത് കൂട്ടിയിച്ചു, നാല് മരണം... സംഭവം ഇംഗ്ലണ്ടില്‍
ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിലാണ് സംഭവം
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറില്‍ രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന ചെറു വിമാനവും ഹെലികോപ്റ്ററും തമ്മില്‍ ആകാശത്ത് വച്ച് കൂട്ടിയിടിച്ച് അപടകടം. നാലു പേര് അപടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. രണ്ടു വിമാനങ്ങളിലുമുള്ള രണ്ടു പേര് വീതമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.

വനപ്രദേശത്താണ് ചെറുവിമാനവും ഹെലികോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നത്. അലെസ്ബറിയില് നിന്നും ആറു മൈലുകള്‍ അകലെയുള്ള വാഡസണ് ഗ്രാമത്തിന് അടുത്തു വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വിമാനം പല ഭാഗങ്ങളായി വനത്തില്‍ വീഴുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് അപകടവിവരം ഏവരും അറിഞ്ഞത്. ഉടന്‍ തന്നെ അഗ്നിശമനാ വിഭാഗവും മെഡിക്കല്‍ സംഘവുമെല്ലാം സംഭവസ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പരിക്കേറ്റവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications