Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിന് പരസ്യം; എയര്‍ഹോസ്റ്റസുമാര്‍ ബിക്കിനിയില്‍!

വിയറ്റ്‌നാം: വിമാനക്കമ്പനികളുടെ പലതരത്തിലുള്ള പരസ്യങ്ങള്‍ പുത്തരിയുള്ള കാര്യമൊന്നുമല്ല. ഓരോ എയര്‍ലൈന്‍സും പരസ്യങ്ങള്‍ക്കായി വാര്‍ഷിക ഫോട്ടോഷൂട്ടും ഒരുക്കാറുണ്ട്. ഇവയില്‍ പലതും ശ്രദ്ധിക്കപ്പെടാറുണ്ട്. മറ്റുചിലവയാട്ടെ അധികമാരും അറിയാറ് പോലുമില്ല. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി മറ്റ് ചില എയര്‍ലൈന്‍സുകളാകട്ടെ പരസ്യം കൊടുക്കുന്നതിന് പകരം ആ തുക ടിക്കറ്റില്‍ ഇളവായി നല്‍കും.

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം 100 രൂപയ്ക്ക് ടിക്കറ്റുകള്‍ വിറ്റിരുന്നു. എന്നാല്‍ വാര്‍ഷിക ഫോട്ടോഷൂട്ടിനായി വ്യത്യസ്തനായ ബാര്‍ബറാം ബാലനായ ഏഷ്യന്‍ വിമാനക്കമ്പനി വിയറ്റ്‌ജെറ്റിന്റെ കഥ കേള്‍ക്കൂ.

vietjet

എയര്‍ഹോസ്റ്റസുമാരും കാബിന്‍ ക്രൂ മെംബേഴ്‌സും യൂണിഫോം വലിച്ചെറിഞ്ഞാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. പകരം വിമാനത്തിന്റെ നിറമായ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബിക്കിനി. ഒരു പ്രൊമോഷണല്‍ പരസ്യ ക്യാംപെയ്‌ന് വേണ്ടിയാണ് വിയറ്റ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചത്.

ബിക്കിനിയിട്ട് എയര്‍ഹോസ്റ്റസുമാര്‍ വിമാനത്തിനകത്ത് നടക്കുന്നതും റണ്‍വേയിലേക്ക് ഇറങ്ങുന്നതുമാണ് കാണാന്‍ പറ്റുന്നത്. എയര്‍ഹോസ്റ്റസുമാരില്‍ ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തായത്. സംഭവം വാര്‍ത്തയായതോടെ ഫോട്ടോഷൂട്ട് തല്‍ക്കാലം ഉപയോഗിക്കുന്നില്ല എന്നാണ് വിയറ്റ്‌ജെറ്റ് പറയുന്നത്. ഓഫീഷ്യല്‍ ക്യാംപെയ്‌നിങ്ങിനും ഇത് ഉപയോഗിക്കില്ല. പരസ്യത്തില്‍ വംശീയപരമാര്‍ശം നടത്തിയതിന് വിയറ്റ്‌ജെറ്റ് നേരത്തെയും വിവാദത്തിലായിട്ടുണ്ട്.

എയര്‍ഹോസ്റ്റസുമാരുടെ പ്രകടനം കാണൂ. വീഡിയോ ഇവിടെ.

<iframe width="640" height="360" src="//www.youtube.com/embed/d1Ia1fLc8hw?feature=player_embedded" frameborder="0" allowfullscreen></iframe>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+