കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടാവുന്ന സാംസംഗ് ഗാലക്‌സി ഫോണുകള്‍ക്ക് പ്രതിവിധി, ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകളോ!!!!

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സാംസംഗ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ച് തീപിടിക്കുന്നതിന് പിന്നാലെ അപകടങ്ങളൊഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമായി വിമാനകമ്പനികള്‍. ഗാലക്‌സി നോട്ട് 7ലെ ലിഥിയം ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് ഭീതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണിത്.

അമേരിക്കയിലെ മൂന്ന് വിമാന കമ്പനികളാണ് മൊബൈല്‍ ഫോണിലെയോ ലാപ്പ്‌ടോപ്പിലെയോ ബാറ്ററിയ്ക്ക് തീപിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകളാണ് വിമാനത്തില്‍ ലഭ്യമാക്കുക.

സാംസംഗ് ഗാലക്‌സി നോട്ട് 7

സാംസംഗ് ഗാലക്‌സി നോട്ട് 7

സാംസംഗ് പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 വ്യാപകമായി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെയാണ് ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകളെ ആശ്രയിക്കാനുള്ള വിമാന കമ്പനികളുടെ തീരുമാനം.

വിമാന യാത്രക്കിടെ

വിമാന യാത്രക്കിടെ

വിമാനയാത്രക്കിടെ ഫോണ്‍ ഉപയോഗിക്കുകയോ ചാര്‍ജ്ജ് ചെയ്യരുതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ചെക്ക് ഇന്‍ ചെയ്ത ലഗ്ഗേജിനൊപ്പം ഫോണ്‍ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

 ആദ്യ ശ്രമം അമേരിക്കയില്‍ നിന്ന്

ആദ്യ ശ്രമം അമേരിക്കയില്‍ നിന്ന്

ഫോണുകള്‍ പൊട്ടിത്തെറിയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ അമേരിക്കയിലെ അലാസ്‌ക എയര്‍ലൈന്‍സാണ് ആദ്യമായി ഈ ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകള്‍ ഉപയോഗിച്ചത്.

എന്താണ് ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗ്

എന്താണ് ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗ്

തീയിനെ പ്രതിരോധിക്കുന്ന പ്രത്യേക തരം വസ്തു കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ചുവന്ന നിറത്തിലുള്ള ബാഗുകളാണ് ഫയര്‍ കണ്ടെയ്ന്‍മെന്റ് ബാഗുകള്‍. ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈല്‍ ഫോണ്‍, ലാപ്പ്്‌ടോപ്പ് എന്നിവയെ തീപിടുക്കുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇവ.
ഫോണുകള്‍ ചൂടുപിടിയ്ക്കുമ്പോഴുണ്ടാകുന്ന 3,200 ഫാരന്‍ഹീറ്റ് വരെയുള്ള താപനില കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ഈ ബാഗുകള്‍.

അമേരിക്കയില്‍

അമേരിക്കയില്‍

അമേരിക്കയില്‍ അലാസ്‌ക എയര്‍ലൈന്‍സിന് പുറമേ വിര്‍ജിന്‍ അമേരിക്കയും ഫയര്‍ ബാഗുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സ് ഇവ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ തന്നെ ഫോണ്‍ പൊട്ടിത്തെറിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അപകട സാധ്യത കണക്കിലെടുത്ത് മിക്ക വിമാന കമ്പനികളും സാംസംഗ് ഗാലക്‌സി നോട്ട് 7ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

English summary
Airlines add 'fire containment bags' for overheating phones after Galaxy Note 7 blasts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X