കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ ആദ്യത്തെ ആണവോര്‍ജ പ്ലാന്റ് വരുന്നു; നിര്‍മാണച്ചുമതല റഷ്യക്ക്

  • By Desk
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയിലെ ആദ്യ ആണവോര്‍ജ പ്ലാന്റിനുള്ള നിലമൊരുക്കല്‍ കര്‍മം മെഡിറ്ററേനിയന്‍ തീരത്തെ മെര്‍സിന്‍ പ്രവിശ്യയിലെ അക്കുയുവില്‍ നടന്നു. റഷ്യന്‍ സ്റ്റേറ്റ് ന്യൂക്ലിയന്‍ എനര്‍ജി ഏജന്‍സിയായ റൊസാറ്റം ആണ് തുര്‍ക്കിക്ക് അക്കുയു ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് നിര്‍മിച്ചുനല്‍കുന്നത്. 1200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് യൂനിറ്റുകളാണ് പ്ലാന്റില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. 20 ബില്യന്‍ ഡോളറാണ് പ്ലാന്റിന്റെ നിര്‍മാണച്ചെലവായി കണക്കാക്കപ്പെടുന്നത്. ഒരു വര്‍ഷം 8000 മണിക്കൂറാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക.

akkuyu

2400 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള രണ്ട് യൂനിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് പ്ലാന്റിന്റെ 40 ശതമാനത്തോളം നിര്‍മാണ ജോലികള്‍ തുര്‍ക്കി കമ്പനികള്‍ക്ക് നിര്‍വഹിക്കാനാവും. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് എട്ട് ബില്യന്‍ ഡോളര്‍ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നാണ് കരുതുന്നത്. അക്കുയു പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 35 ബില്യന്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. തുര്‍ക്കിയുടെ വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം പ്ലാന്റില്‍ നിന്ന് കണ്ടെത്താനാവും.

പ്ലാന്റിന്റെ ആദ്യ റിയാക്ടര്‍ 2023ഓടെ പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2025ഓടെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാവും. പ്ലാന്റ് നിര്‍മാണം പൂര്‍ണാര്‍ഥത്തില്‍ ആരംഭിക്കുന്നതോടെ 10,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍ 3500 പേര്‍ക്ക് സ്ഥിരം ജോലിയും ലഭിക്കും. പ്ലാന്റിന്റെ നിര്‍മാണവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 250ഓളം തുര്‍ക്കി വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ വച്ച് പരിശീലനം നല്‍കിവരുന്നുണ്ട്. ഇവരില്‍ 35 പേര്‍ ആറര വര്‍ഷത്തെ പഠനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. 2010ലായിരുന്നു അക്കുയു ആണവ പ്ലാന്റുമായി ബന്ധപ്പെട്ട കരാറില്‍ തുര്‍ക്കിയും റഷ്യയും ഒപ്പുവച്ചത്.

ഖത്തര്‍ യുദ്ധവിമാനങ്ങള്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നതിനെതിരേ യുഎഇ പരാതി നല്‍കിഖത്തര്‍ യുദ്ധവിമാനങ്ങള്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നതിനെതിരേ യുഎഇ പരാതി നല്‍കി

തുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ വേണ്ടിയിരുന്നില്ലെന്ന് ഇസ്രായേല്‍ മന്ത്രിതുര്‍ക്കിയുമായുള്ള അനുരഞ്ജന കരാര്‍ വേണ്ടിയിരുന്നില്ലെന്ന് ഇസ്രായേല്‍ മന്ത്രി

English summary
The groundbreaking ceremony of Turkey's first nuclear power plant, Akkuyu Nuclear Power Plant (NPP), will be held in the southern province of Mersin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X