കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനിലെ അല്‍ അഖ്‌സ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചു; വെസ്റ്റേണ്‍ വാളും അടച്ചു

  • By Desk
Google Oneindia Malayalam News

ജറുസലേം: മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധാനാലയമായ പലസ്തീനിലെ അല്‍ അഖ്‌സ പള്ളി അടച്ചു. കൊറോണ വൈറസ് രോഗം ഭീതി പരത്തുന്ന സാഹചര്യത്തിലാണ് പള്ളി അടച്ചിടാന്‍ തീരുമാനിച്ചത്. മക്കയിലെയും മദീനയിലെയും ആരാധാനാലയങ്ങള്‍ കഴിഞ്ഞാല്‍ മുസ്ലിങ്ങള്‍ ഏറ്റവും പവിത്രമായി കരുതുന്നതാണ് ജറുസലേമിലുള്ള അല്‍ അഖ്‌സ പള്ളി.

A

പള്ളിയിലേക്കുള്ള കവാടം അടച്ചിടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാര്‍ഥനകള്‍ പള്ളിയുടെ പുറത്ത് നടക്കും. എത്ര നാളത്തേക്കാണ് ഈ തീരുമാനം എന്ന് അവര്‍ പറഞ്ഞില്ല. അഖ്‌സ പള്ളിയില്‍ കഴിഞ്ഞദിവസം വരെ പ്രാര്‍ഥന കഴിഞ്ഞ ശേഷം ആളുകളെ ഒഴിപ്പിച്ചിരുന്നു. ഞായറാഴ്ച മുതലാണ് അടച്ചിടാന്‍ തീരുമാനിച്ചത് എന്ന് പള്ളി ഡയറക്ടര്‍ ഉമര്‍ കിസ്‌വാനി മാധ്യമങ്ങളോട് പറഞ്ഞു. മക്കയിലും മദീനയിലും സൗദി ഭരണകൂടം നേരത്തെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടിവിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

അഖ്‌സ പള്ളിയോട് ചേര്‍ന്ന് ജൂതര്‍ പ്രാര്‍ഥിക്കുന്ന വെസ്റ്റേണ്‍ വാളും അടച്ചു. ഇവിടെയും അല്‍പ്പം അകലെയാണ് പ്രാര്‍ഥനയ്ക്ക് സ്ഥലം നല്‍കിയിട്ടുള്ളത്. മാത്രമല്ല ഒരേ സമയം പത്ത് പേര്‍ക്ക് മാത്രമാണ് പ്രാര്‍ഥനയ്ക്ക് അനുമതിയുണ്ടാകൂ. ഇസ്രായേല്‍ സര്‍ക്കാരാണ് ഈ തീരുമാനം കൈക്കൊണ്ടത്. ലോകത്തെ പ്രധാനപ്പെട്ട മൂന്ന് മതങ്ങളായ ക്രിസ്ത്യന്‍, ഇസ്ലാം, ജൂത വിഭാഗങ്ങള്‍ ഒരുപോലെ പുണ്യമായി കരുതുന്ന പ്രദേശമാണ് ജറുസേലം. കൊറോണ ഭീതി മൂലം ഇവിടെയും ശക്തമായ നിയന്ത്രണം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ബന്ധപ്പെട്ടവര്‍.

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

പശ്ചിമേഷ്യയില്‍ വ്യാപകമായ ഭീഷണിയാണ് കൊറോണ വൈറസ് രോഗം സൃഷ്ടിച്ചിരിക്കുന്നത്. മേഖലയില്‍ ഇറാനിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ മരണം 611 ആയി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം ഇറാന്‍ തേടിയിട്ടുണ്ട്. ഒമാനില്‍ എല്ലാ സ്‌കൂളുകളും അടച്ചു. മറ്റു ജിസിസി രാജ്യങ്ങളില്‍ നേരത്തെ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. ഖത്തറും യുഎഇയും വിസ ഇപ്പോള്‍ അനുവദിക്കുന്നില്ല. സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. യൂറോപ്പിലെ ഒരു രാജ്യത്തേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ വിമാന സര്‍വീസില്ല. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലേക്ക് രണ്ടാഴ്ചത്തേക്കാണ് നിരോധനം.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ലോകം മൊത്തം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ അതേവഗമാണ് രോഗം പടരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ, തായ്‌ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Al-Aqsa mosque closes over coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X