കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ജസീറ വാര്‍ത്ത നെറ്റ് വര്‍ക്കിന്റെ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു, ഇതിനുമാത്രം സംഭവിച്ചത് ?

  • By Siniya
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ അമേരിക്കയില്‍ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു. ഏപ്രില്‍ 30 തോടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അല്‍ ജസീറ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നതെന്ന് അമേരിക്കയുടെ സി ഇ ഒ അറിയിച്ചു.

ഇതേ സമയം ഈ വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുന്നത് എല്ലാവരെയും വിഷമിപ്പിക്കുന്നു ഒന്നാണെന്ന് തങ്ങള്‍ അറിയാമെന്നും സിഇ ഒ പറഞ്ഞു. വാര്‍ത്തകല്‍ എവിടെ നിന്നായാലും ലഭ്യമാകുന്നുണ്ട്. അതിനുള്ള സൗകര്യങ്ങളും ഇപ്പോല്‍ ലഭ്യമാണെന്ന് സിഇഒ വ്യക്തമാക്കി.

aljazeera1

ഇതേ സമയം സംപ്രേക്ഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടമാകും. 2013 ആണ് അമേരിക്ക ആസ്ഥാനമാക്കി അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇത് 500 ബില്യണാണ് വാങ്ങിയത്.

ഖത്തര്‍ സര്‍ക്കാരിന്റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ്പാണ് അമേരിക്കയിലെ ഈ ചാനലിന്റെ ഉടമകള്‍. എണ്ണവില തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ചൊവ്വാഴ്ച എണ്ണവില ബാരലിന് 30 ഡോളറില്‍ താഴെ എത്തിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണിത്.

English summary
Al Jazeera America to shut down by April 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X