കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ

Google Oneindia Malayalam News

ബെയ്‌റൂത്ത്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. പലപ്പോഴും അങ്ങനെയുള്ള പല കേസുകളും പുറം ലോകം അറിയാറില്ലെന്നതാണ് സത്യം. മിക്ക കേസുകളിലും ശിക്ഷയും ഉണ്ടാകാറില്ല.

മാധ്യമ പ്രവര്‍ത്തകര്‍ ക്രിമിനല്‍ കേസുകളില്‍ പെടുമ്പോഴുള്ള കാര്യമല്ല കെട്ടോ പറയുന്നത്. അവര്‍ അവരുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ്.

Al Jazeera

എന്തായാലും ഇനി പറയുന്ന വാര്‍ത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത്ര ശുഭകരമല്ല. ഈജിപ്തില്‍ അല്‍ ജസീറയിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വിധിച്ചിരിയ്ക്കുന്നത് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ്.

മുസ്ലീം ബ്രദര്‍ ഹുഡിനെ സഹായിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചെയ്തു എന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി എന്നും ഒക്കെയാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല.

കനേഡിയന്‍-ഈജിപ്ഷ്യന്‍ വംശജനായ മുഹമ്മദ് ഫഹ്മി, ഈജിപ്തുകാരനായ ബഹെര്‍ മുഹമ്മദ്, ഓസ്‌ട്രേലിയന്‍ പൗരനായ പീറ്റര്‍ ഗ്രെസ്റ്റെ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പീറ്റര്‍ ഗ്രെസ്റ്റെയെ ഈ വര്‍ഷം തുടക്കത്തില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് നാടുകടത്തിയിരുന്നു.

2014 ജൂലായില്‍ ആണ് ഈ കേസില്‍ കോടതി ആദ്യം വിധി പ്രസ്താവിയ്ക്കുന്നത്. അന്ന് 10 വര്‍ഷമായിരുന്നു തടവ് ശിക്ഷ വിധിച്ചത്. പുനര്‍ വിചാരണയിലാണ് ഇപ്പോള്‍ ശിക്ഷ മൂന്ന് വര്‍ഷമാക്കിയത്.

English summary
Three al-Jazeera journalists convicted in Egypt of "spreading false news" have been sentenced to three years in prison at their retrial in Cairo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X