അമേരിയ്ക്കയെ ആക്രമിയ്ക്കാന്‍ അല്‍ഖ്വയ്ദ ആഹ്വാനം

അമേരിയ്ക്കയ്‌ക്കെതിരെ വിശുദ്ധ യുദ്ധം നടത്താന്‍ അദ്ദേഹം തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പ്രചരിയ്ക്കുന്നത്. യുഎസിന് നേരെ ആക്രമണങ്ങള്‍ നടത്തുക വഴി അവരുടെ സന്പദ് മേഖലയെ തകിടം മറിയ്ക്കുവാനാണ് സാവാഹിരി ലക്ഷ്യമിടുന്നത്. ആക്രമണങ്ങളെ നേരിടാന്‍ അമേരിയ്ക്ക കൂടുതല്‍ പണം പ്രതിരോധ രംഗത്ത് ചെലവാക്കുമെന്നും അതിനാല്‍ തന്നെ സാമ്പത്തിക മേഖലയില്‍ പ്രതി സന്ധികള്‍ ഉടലെടുക്കുമെന്നും സവാഹിരി പ്രതീക്ഷിയ്ക്കുന്നു. ലോകത്ത് വിശുദ്ധയുദ്ധത്തിന് തയ്യാറെടുക്കുന്ന എല്ലാ സഹോദരന്‍മാരും തന്റെ അഭ്യര്‍ത്ഥന കേള്‍ക്കണമെന്നും സഹാഹിരി.
72 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2011 ല്‍ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം അല്‍ഖ്വയ്ദയെ നിയന്ത്രിയ്ക്കുന്നത് സവാഹിരിയാണ്. വര്‍ഷങ്ങള്‍ കാത്തിരുന്നായാലും ഈ യുദ്ധത്തില്‍ പങ്കാളികളാകണമെന്നും വിജയിക്കണമെന്നും അല്‍ഖ്വയ്ദ് നേതാവ് പറയുന്നു. മാത്രമല്ല സവാഹിരി ബോസ്റ്റണ്‍ സ്‌ഫോടനം നടത്തിയവരെ അഭിനന്ദിനയ്ക്കുകയും ചെയ്തു.വേള്‍ഡ് ട്രേഡ് സെന്‍റ്ര്‍ ആക്രമണം ഉള്‍പ്പടെ ഒട്ടേറെ ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രനാണ് സവാഹിരി.












Click it and Unblock the Notifications