കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ രണ്ട് നഗരങ്ങള്‍ അല്‍ഖ്വയ്ദ പിടിച്ചെടുത്തു

Google Oneindia Malayalam News

ഏദന്‍: ആഭ്യന്തര യുദ്ധം അതിരൂക്ഷമായ യെമനില്‍ രണ്ട് നഗരങ്ങളുടെ നിയന്ത്രണം തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദ പിടിച്ചെടുത്തു. സിന്‍ജിബാര്‍, ജാര്‍ എന്നീ നഗരങ്ങളുടെ നിയന്ത്രണമാണ് ബുധനാഴ്ചയോടെ അല്‍ഖ്വയ്ദ പിടിച്ചെടുത്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നഗരങ്ങളുടെ നിയന്ത്രണം അല്‍ഖ്വയ്ദ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇവയുടെ നിയന്ത്രണം തീവ്രവാദ സംഘടനയ്ക്ക് നഷ്ടമാവുകയായിരുന്നു.

ഹൂത്തി വിമതരും അറബ് സഖ്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെയാണ് അല്‍ഖ്വയ്ദ യെമനില്‍ വീണ്ടും പിടി മുറുക്കുന്നത്. അബ്യാന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളും പിടിച്ചെടുത്ത തീവ്രവാദികള്‍ ചെക്‌പോസ്റ്റുകളും മറ്റും സ്ഥാപിയ്ക്കുകയും ചെയ്തു.

Terrorist

ആഭ്യന്തര യുദ്ധത്തിനിടെ പല നഗരങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് അല്‍ ഖ്വയ്ദ ശ്രമിയ്ക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് സഖ്യം ഹൂത്തി വിമതര്‍ക്കെതിരെ ആക്രമണം ശക്തമാക്കുമ്പോള്‍ മറുവശത്ത് അല്‍ഖ്വയ്ദ പിടിമുറുക്കുകയാണ്. തലസ്ഥാനമായ സനയില്‍ ഉള്‍പ്പടെ ഐസിസ് ഭീകരര്‍ പിടിമുറുക്കിയതും യെമന് തിരിച്ചടിയാവുകയാണ്. ഷിയാ ഭൂരിപക്ഷ മേഖലകളിലും പിടി മുറുക്കുകയാണ് ഐസിസിന്റെ ലക്ഷ്യം.

English summary
Al Qaeda militants take over two south Yemen towns, residents say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X