കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഖ്വായ്ദ നേതാവ് ഖ്വാസിം അല്‍ റിമിയെ വധിച്ചു: സ്ഥിരീകരിച്ച് യുഎസ്, ദൗത്യം യെമനില്‍ വെച്ച്...

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ ആക്രമിക്കാന്‍ ആഹ്വാനം നടത്തുന്ന അല്‍ ഖ്വയ്ദ നേതാവിനെ വധിച്ചെന്ന സ്ഥിരീകരണവുമായി യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ യെമനി അല്‍ ഖ്വയ്ദ നേതാവ് ഖ്വാസിം അല്‍ റിമിയെ വധിച്ചെന്നാണ് യുഎസ് വെളിപ്പെടുത്തല്‍. ഇസ്ലാമിക ഭീകരര്‍ക്ക് മേല്‍ അമേരിക്ക നടത്തിയ നടത്തിയ ചരിത്ര വിജയമായിട്ടാണ് റിമി വധത്തെ യുഎസ് കാണുന്നത്.

 ജീവിതം കൊണ്ട് മുന്നറിയിപ്പ് നല്‍കി: ചൈനീസ് ഡോക്ടര്‍ കൊറോണക്ക് കീഴടങ്ങി, അധികൃതര്‍ക്ക് വിമര്‍ശനം ജീവിതം കൊണ്ട് മുന്നറിയിപ്പ് നല്‍കി: ചൈനീസ് ഡോക്ടര്‍ കൊറോണക്ക് കീഴടങ്ങി, അധികൃതര്‍ക്ക് വിമര്‍ശനം

യെമനില്‍ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ ദൗത്യത്തില്‍ ഖാസിം അല്‍ റിമിയെ ഇല്ലാതാക്കിയെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. രാജ്യസുരക്ഷക്ക് നേരെയുള്ള ഭീഷണികളെ ഇല്ലാതാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭീകരവിരുദ്ധ ദൗത്യത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

capture-1581

ഫ്ലോറിഡയിലെ പെന്‍സകോളയില്‍ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖ്വയ്ദ ഏറ്റെടുത്തിരുന്നു. സൗദി വ്യോമസേനാ ഉദ്യോഗസ്ഥനും മൂന്ന് അമേരിക്കന്‍ നാവികരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ ആറിനായിരുന്നു അല്‍ഖ്വയ്ദ വ്യോമ താവളം ആക്രമിച്ചത്. 21 കാരനായ മുഹമ്മദ് അല്‍ഷമ്രാനിയാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് എഫ്ബിഐ കണ്ടെത്തിയിരുന്നു. ആക്രമത്തിന് മുമ്പ് ഇതെക്കുറിച്ച് സൂചന നല്‍കുന്ന ട്വീറ്റും ഇയാളുടേതായി പുറത്തുവന്നിരുന്നു. ലോകത്തെ ഏറ്റവും അപകകാരിയായ ജിഹാദി ശൃംഖലയായാണ് അമേരിക്ക റിമിയുടെ കീഴിലുള്ള അല്‍ഖ്വായ്ദ വിഭാഗത്തെ കാണുന്നത്.

യുഎസ് ജനുവരിയില്‍ സെന്‍ട്രല്‍ യെമനിലെ വാഡി അബെദാബാദില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചുവെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നത്. ഇതില്‍ ഒരാള്‍ റിമിയാണെന്ന് ഇപ്പോഴാണ് യുഎസ് സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താനിലെ അല്‍ഖ്വായ്ദ പരിശീലന കേന്ദ്രത്തിലെ പരിശീലകരില്‍ പ്രധാനിയായുമായിരുന്നു റിമി.

English summary
Al Qaeda’s Yemen leader killed in counterterrorism operation, says Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X