കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ, സ്ത്രീ ഡ്രൈവിംഗ്; സൗദി കിരീടാവകാശിക്കെതിരേ ഭീഷണിയുമായി അല്‍ഖാഇദ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി കിരീടാവകാശിക്കെതിരേ ഭീഷണി | Oneindia Malayalam

റിയാദ്: സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുകയും സ്ത്രീകള്‍ക്ക് വാഹമോടിക്കുന്നതിലുള്ള വിലക്ക് നീക്കുകയും റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ അനുവദിക്കുകയും ചെയ്തതുള്‍പ്പെടെ സൗദി കിരീടാവകാശി നടപ്പാക്കുന്ന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഭീഷണിയുമായി അല്‍ ഖാഇദ. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു ബുള്ളറ്റിനിലാണ് അല്‍ ഖാഇദയുടെ മുന്നറിയിപ്പുള്ളത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പള്ളികളെ തിയറ്ററുകളാക്കി മാറ്റിയിരിക്കുകയാണെന്ന് ബുള്ളറ്റിന്‍ കുറ്റപ്പെടുത്തി. യമന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന മദദ് ന്യൂസ് ബുള്ളറ്റിനാണ് ഭീഷണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇമാമുകളുടെ ഗ്രന്ഥങ്ങള്‍ മാറ്റി നിരീശ്വരവാദികളുടെയും മതേതരവാദികളുടെയും മണ്ടത്തരങ്ങള്‍ പകരം വച്ചിരിക്കുന്നു. വ്യാപകമായ അഴിമതിക്കും ധാര്‍മിക അധപതനത്തിനുമാണ് ഇത് വഴിവച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. പുണ്യഭൂമിയായ മക്കയ്ക്ക് സമീപം ഏപ്രിലില്‍ നടത്തിയ റെസ്ലിംഗ് ചാംപ്യന്‍ഷിപ്പിനെയും അല്‍ഖാഇദ രൂക്ഷമായി വിമര്‍ശിച്ചു.

mohammed


യമന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖാഇദ അറേബ്യന്‍ പെന്‍സുലയുടേതാണ് ഭീഷണി. ഹൂത്തി വിമതരുമായി സൗദി സൈന്യം പോരാട്ടം നടത്തുന്ന യമനില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ ഖാഇദയുടെ ഏറ്റവും അപകടകരമായ ബ്രാഞ്ചെന്ന് കരുതപ്പെടുന്ന ഇവര്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ നിരവധി തവണ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

യമനില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതിനകം പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ലക്ഷക്കണക്കിനാളുകള്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ തലസ്ഥാനനഗരമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇവിടെ ഇടപെടല്‍ ആരംഭിച്ചത്. തെക്കന്‍ യമനാണ് അല്‍ ഖാഇദയുടെ ശക്തികേന്ദ്രം.

English summary
Al-Qaeda threatens Saudi crown prince for reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X