കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മറിന് അല്‍ഖ്വയ്ദ മുന്നറിയിപ്പ്: പോരാട്ടം മുസ്ലിങ്ങള്‍ക്ക് വേണ്ടി, ആക്രമണവും ആയുധ പരിശീലനവും!

ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങള്‍ റോഹിങ്ക്യന്‍ വംശജരെ പിന്തുണയ്ക്കമെന്നും ആവശ്യപ്പെട്ടു

Google Oneindia Malayalam News

യാങ്കൂണ്‍: റോഹിങ്ക്യ പ്രതിസന്ധിയില്‍ മ്യാന്‍മറിന് മുന്നറിയിപ്പുമായി അല്‍ഖ്വയ്ദ. മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ച ഭീകരസംഘടന മ്യാന്‍മര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് താക്കീത് നല്‍കി. സുരക്ഷാ പ്രശ്നങ്ങളോടെ 400,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയ 2001ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്ലാമിക് ഭീകരസംഘടന ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങള്‍ റോഹിങ്ക്യന്‍ വംശജരെ പിന്തുണയ്ക്കമെന്നും ആവശ്യപ്പെട്ടു. ആഗസ്റ്റ് 25ന് പോലീസ്- സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോഹിങ്ക്യന്‍ വംശജരായ സായുധര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ സൈനിക നടപടി ആരംഭിച്ചത്.

 ഇസ്ലാമിക് ഭീകരര്‍ പറയുന്നത്

ഇസ്ലാമിക് ഭീകരര്‍ പറയുന്നത്

റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയ 2001ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്ലാമിക് ഭീകരസംഘടന ലോകത്തെമ്പാടുമുള്ള മുസ്ലിങ്ങള്‍ റോഹിങ്ക്യന്‍ വംശജരെ പിന്തുണയ്ക്കമെന്നും ആവശ്യപ്പെട്ടു. പോരാടുന്നതിനായി ലോകത്തുള്ള മുസ്ലിങ്ങള്‍ ആയുധവും സൈനിക പിന്തുണയും നല്‍കണമെന്നും ആവശ്യപ്പെട്ടു.

 മ്യാന്‍മറിന് മുന്നറിയിപ്പ്

മ്യാന്‍മറിന് മുന്നറിയിപ്പ്

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച അല്‍ഖ്വയ്ദ മുസ്ലിം സഹോദരന്മാര്‍ രുചിച്ചറിഞ്ഞതെല്ലാം മ്യാന്‍മര്‍ സര്‍ക്കാര്‍ കൂടി അറിയണമെന്നും ഭീകര സംഘടന ചൂണ്ടിക്കാണിക്കുന്നു.

 ഭീകരാക്രമണം

ഭീകരാക്രമണം

മ്യാന്‍മറിലെ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുമെന്നാണ് അല്‍ഖ്വയ്ദ മ്യാന്‍മര്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളില്‍ ഒന്ന്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള മുസ്ലിങ്ങളില്‍ നിന്ന് പിന്തുണ തേടിയതിന് ശേഷമാണ് അല്‍ഖ്വയ്ദ ഇത്തരത്തിലൊരു ഭീഷണി മുഴക്കുന്നത്.

ആയുധ പരിശീലനം

ആയുധ പരിശീലനം


ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിം സഹോദരന്മാരെ വിളിച്ചുചേര്‍ത്ത് അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ശേഷം മ്യാന്‍മറിലേയ്ക്ക് അയയ്ക്കുമെന്നും അല്‍ഖ്വയ്ദ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ഇത്തരക്കാര്‍ക്ക് ആയുധ പരിശീലനം നല്‍കുമെന്നുള്ള മുന്നറിയിപ്പും ഭീകരസംഘടന നല്‍കുന്നുണ്ട്.

സൂചി പിന്നോട്ട്

സൂചി പിന്നോട്ട്

ഓങ് സാന്‍ സൂചി യുഎന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള ആദ്യത്തെ കാരണം മ്യാന്‍മറിലെ രാഖിനേ സംസ്ഥാനത്തുള്ള പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച പാര്‍ട്ടി വക്താവ് രാഖിനേയില്‍ ഭീകരാക്രമണം നടക്കുന്നുണ്ടെന്നും അതിന് പുറമേ പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് സോ ഹ്റ്റേ പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാമത്തെ കാരണം രാജ്യത്ത് കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ട് എന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 ഐക്യരാഷ്ട്ര സഭ പറയുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 370,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്ക്. പ്രതിദിനം 20000 പേരെന്ന കണക്കിലാണ് ബംഗ്ലാദേശിലേയ്ക്ക് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു.

 പ്രതികരിക്കാന്‍ മടി!!

പ്രതികരിക്കാന്‍ മടി!!

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യചത്തില്‍ ഓങ് സാന്‍ സ്യൂചി പ്രതികരിക്കാതിരുന്നത് ശക്തമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സ്യൂചിക്കെതിരെ രംഗത്തെത്തിയ മുന്‍ യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ടോം മലിനോവ്സ്കി സമാധാന നോബല്‍ ജേതാവ് കൂടിയായ സ്യൂചി വിഷയത്തില്‍ പ്രതികരിക്കാത്തത് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

English summary
Al Qaeda militants have called for support for Myanmar's Rohingya Muslims, who are facing a security crackdown that has sent about 400,000 of them fleeing to Bangladesh, warning that Myanmar would face "punishment" for its "crimes".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X